Thursday, November 20, 2014

സ്വര്‍ഗത്തെക്കാള്‍ സുന്ദരം: ശ്രീനിവാസനും ലാലും പ്രധാനവേഷങ്ങളില്‍

ശ്രീനിവാസന്‍, ലാല്‍, ജോയ് മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനോജ് അരവിന്ദാക്ഷന്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് 'സ്വര്‍ഗത്തെക്കാള്‍ സുന്ദരം'. പൊന്നു ഫിലിംസിന്റെ ബാനറില്‍ ഷാജി തോമസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ആശാ അരവിന്ദ് നായികയാകുന്നു. നിയാസ് ബക്കര്‍, ശ്രീജിത്ത് രവി, ജയന്‍, ജാഫര്‍ ഇടുക്കി, കലാശാല ബാബു, ജോണി മൂത്തേടന്‍, സാജു നവോദയ, ബിനോയ് നമ്പാല, പുതുമുഖം മാസ്റ്റര്‍ ആര്യന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. രാജേഷ് രാഘവന്‍ കഥ, തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ ഹക് നിര്‍വഹിക്കുന്നു. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് രാകേഷ് കേശവന്‍ സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ക്ലിന്റണ്‍ പെരേര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മനു അശോകന്‍, അസോസിയേറ്റ് ഡയറക്ടര്‍-അജിത്ത് വേലായുധന്‍, ക്രിയേറ്റീവ് ഹെഡ്-ജോണ്‍സണ്‍ വി. ദേവസി, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍-അനീഷ് ബാബു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സുനില്‍ ജോസ്, വാര്‍ത്താ പ്രചാരണം-എ.എസ്. ദിനേശ്.



from Mathrubhumi Movies http://ift.tt/1ugXAZ7

via IFTTT

No comments:

Post a Comment