Friday, November 28, 2014

ഓറഞ്ച് മിഠായ് ട്രെയിലറെത്തി

തമിഴ് താരം വിജയ് സേതുപതി വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്ന പുതിയ ചിത്രം 'ഓറഞ്ച് മിഠായി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഒരു മധ്യവയസ്‌ക്കന്റെ വേഷത്തിലാണ് വിജയ് പ്രത്യക്ഷപ്പെടുക. വിജയ് ചിത്രത്തെ അവതരരിപ്പിക്കുന്ന രീതിയിലാണ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ഇത്. മൂന്നു പേര്‍ ഒരു ആമ്പുലന്‍സില്‍ നടത്തുന്ന യാത്രയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. രമേശ് തിലക്, ആറുമുഖം ബാല, ആശ്രിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ബിജു വിശ്വനാഥ് ആണ് ഓറഞ്ച് മിഠായ് സംവിധാനം ചെയ്യുന്നത്. ബിജു വിശ്വനാഥും വിജയ് സേതുപതിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് വിജയ്.



from Mathrubhumi Movies http://ift.tt/1zD90eq

via IFTTT

No comments:

Post a Comment