Monday, November 24, 2014

പീകെ: പുതിയ ഗാനമെത്തി

ആമിര്‍ നായകനായ 'പീകെ'യിലെ പുതിയ ഗാനം റിലീസായി. ശ്രേയാ ഘോഷാലും ഷാനും ചേര്‍ന്നാണ് 'ചാര്‍ കദം' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. അജയ് അതുല്‍, ശന്തനു മൊയ്ത്ര, അങ്കിത് തിവാരി എന്നിവരാണ് പീകെയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ആമിറിനു പുറമേ അനുഷ്‌ക്ക ശര്‍മ്മ, സുശാന്ത് സിങ് രാജ്പൂത്, സഞ്ചയ് ദത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. റിലീസിനു മുമ്പേ ഏറെ മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു ബോളിവുഡ് പെര്‍ഫെക്ഷനിസ്റ്റിന്റെ പുതിയ ചിത്രം. ഡിസംബര്‍ 19-നാണ് പീകെയുടെ റിലീസ്. സൂപ്പര്‍ ഹിറ്റായ '3 ഇഡിയറ്റ്‌സി'ന് ശേഷം ആമിറും സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയും ഒന്നിക്കുന്ന ചിത്രമാണ് പീകെ. അഞ്ചു വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിന് ഒടുവിലാണ് രാജ്കുമാര്‍ ഹിരാനി പീകെയുമായി എത്തുന്നത്. 3 ഇഡിയറ്റ്‌സിന്റെയും ഹിരാനിയുടെ മറ്റൊരു ചിത്രമായ 'ലഗേ രഹോ മുന്നാഭായി'യുടെയും രചന നിര്‍വ്വഹിച്ച അഭിജാത് ജോഷിയുടേതാണ് പീകെയുടെ കഥ.



from Mathrubhumi Movies http://ift.tt/1yaxA7V

via IFTTT

No comments:

Post a Comment