Monday, November 24, 2014

ആമയും മുയലും

ജയസൂര്യയെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആമയും മുയലും ചിത്രീകരണം പൂര്‍ത്തിയാക്കി. കാരക്കുടിയില്‍ 35 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഹ്യൂമറിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ ദൃശ്യഭംഗി ഈ ചിത്രത്തിലും പ്രതീക്ഷിക്കാം. കര്‍ണ്ണാടകയുടെ അതിര്‍ത്തിയിലുള്ള ഗൗളിപ്പടി എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. കഥാപശ്ചാത്തലവും കഥാപാത്രങ്ങളുമെല്ലാം തികച്ചും ഗ്രാമീണം. ഇന്നസെന്റ് അവതരിപ്പിക്കുന്ന നല്ലവന്‍ എന്ന കഥാപാത്രം ഗ്രാമത്തില്‍ ഒരു ഫാം ഹൗസ് നടത്തുകയാണ്. ഇവിടെ ജോലിക്കെത്തുന്ന കല്ലു എന്ന കഥാപാത്രമായാണ് ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്. നല്ലവന്റെ മകള്‍ താമരയുടെ (പിയ ബാജ്പായി) മനസ്സില്‍ കയറിപ്പറ്റുക എന്ന ലക്ഷ്യത്തോടെയാണ് കല്ലു ഇവിടെ ജോലിക്കെത്തുന്നത്. ഇതിനിടെ ഗ്രാമത്തില്‍ ഒരു കൊലപാതകം നടക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തെ....



from Mathrubhumi Movies http://ift.tt/1v8r2o1

via IFTTT

No comments:

Post a Comment