Monday, November 24, 2014

മൂന്ന് ബോളിവുഡ് നായികമാരുമായി ഫഹദ്‌

മൂന്നു ബോളിവുഡ് നായികമാരുമായി ഫഹദ് ഫാസില്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണ് 'ഹരം'. മെട്രോ പശ്ചാത്തലത്തില്‍ പുതിയ തലമുറയുടെ പ്രണയവും വിവാഹവും ബന്ധങ്ങളിലെ താഴപ്പിഴകളുമാണ് ചിത്രം പ്രമേയമാക്കുന്നത്. കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്ന ഹരത്തിന്റെ ചിത്രീകരണം കോഴിക്കോട്ടും ബെംഗളൂരുവുമായി പൂര്‍ത്തിയാകും. രാധിക ആപ്‌തെ, രാജശ്രീ ദേശ്പാണ്ഡെ, സാഗരിക എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. ബാലു എന്ന കോള്‍ കോള്‍ സെന്റര്‍ ജീവനക്കാരനായാണ് ഫഹദ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ബാലു ഇവിടെ തന്നെ ജോലി ചെയ്യുന്ന ഇഷയെ (രാധിക ആപ്‌തെ) പ്രണയിച്ച് വിവാഹം കഴിക്കുന്നു. എന്നാല്‍ വിവാഹത്തിന്റെ ആദ്യ നാളുകള്‍ക്ക് ശേഷം ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. മെട്രോ നഗരങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ ഉടലെടുക്കുന്ന അപക്വമായ ബന്ധങ്ങളും വിവാഹവും അതേതുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. യുവാക്കളുടെ ജീവിതത്തിലെ സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ ബന്ധങ്ങളെ എത്തരത്തില്‍....



from Mathrubhumi Movies http://ift.tt/1v8r0fW

via IFTTT

No comments:

Post a Comment