Tuesday, November 18, 2014

സന്മനസ്സുള്ളവര്‍ക്ക് സമാധാനം

എറണാകുളത്തെ പനമ്പിള്ളി നഗറിലൂടെ പലവട്ടം പോയിട്ടുണ്ട്. അപ്പോഴൊന്നും തോന്നാത്ത വൈകാരിക അനുഭവം ഈ അടുത്ത ദിവസം ഉണ്ടായി. കാര്യത്തിലേക്കു വരാം. എന്റെ പുതിയ സിനിമയുടെ ചില സീനുകള്‍ നഗരത്തിലെ തിരക്കേറിയ വഴികളില്‍ ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു മണ്ണാര്‍ക്കാടിനോടു പറഞ്ഞു. ''പനമ്പിള്ളിനഗര്‍ മതി.'' അവിടുത്തെ വിശാലമായ റോഡുകള്‍ - വഴിയരികില്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന മരങ്ങള്‍ - അതിനൊക്കെ ഒരു പ്രത്യേക സൗന്ദര്യമുണ്ട്. മാത്രമല്ല, 'സന്മസുള്ളവര്‍ക്ക് സമാധാനം' എന്ന സിനിമയുടെ പല വാതില്‍പ്പുറ കാഴ്ചകളും പനമ്പിള്ളിനഗറിലേതാണ്. കാര്‍ത്തിക ബസ് കാത്തുനില്‍ക്കുന്ന ബസ്‌സ്റ്റോപ്പ്, മോഹന്‍ലാലിന്റെ ഗോപാലകൃഷ്ണപ്പണിക്കര്‍ മുണ്ടും മാടിക്കുത്തി കുടയും ബാഗുമൊക്കെയായി 'കണ്ണിനു പൊന്‍മണി - കാതിനു തേന്‍കനി...' എന്നു പാടിനടക്കുന്നത്, ശ്രീനിവാസന്റെ മികച്ച കഥാപാത്രമായ ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ കൂട്ടുകാരനായ മോഹന്‍ലാലിനെ കണ്ടുമുട്ടുന്നത്, അങ്ങനെ പല രംഗങ്ങളും ഇവിടെയാണ് ചിത്രീകരിച്ചത്.....



from Mathrubhumi Movies http://ift.tt/1yjpzLZ

via IFTTT

No comments:

Post a Comment