യുദ്ധചിത്രങ്ങളുടെ ശ്രേണിയിലേക്ക് ഒരു മികച്ച ചിത്രം കൂടി. ഡേവിഡ് അയറുടെ ഫ്യൂറി. ചരിത്രം ഹിംസാത്മകമാണ് എന്ന് ചിത്രത്തിലൂടെ സംവിധായകന്‍ പ്രഖ്യാപിക്കുന്നു. വികാരങ്ങളെ വെടിമരുന്നുവെച്ച് തരിപ്പണമാക്കി, ബന്ധങ്ങളെ ഓര്‍മ്മകളില്ലാതെ മായ്ച്ചു കളയേണ്ടതാണ് ഒരോ യുദ്ധനിമിഷവും. അതിജീവനത്തിനായി ജീവനെടുക്കേണ്ട മൈതാനങ്ങളിലെ നിയമങ്ങളില്ലാത്ത കളി. പട്ടാളച്ചിത്രങ്ങളാല്‍ ശ്രദ്ധനേടിയ അയര്‍ രൂപകല്‍പ്പന ചെയ്ത ഫ്യൂറി, ബ്രിഡ്ജ് ഓണ്‍ദ റിവര്‍ ക്വായ് മുതല്‍ സേവിങ്ങ് പ്രൈവറ്റ് റയാന്‍ വരെയുള്ള വാര്‍ക്ലാസിക്കുകളുടെ ഗണത്തിലാണെന്നു സംശയമില്ലാതെ പറയാം. ട്രോയ് സിനിമയിലെ അക്കിലസിനു ശേഷം സൂപ്പര്‍ താരം ബ്രാഡ് പിറ്റിന്റെ അഭിനയമികവ് തെളിയിക്കുന്ന ഒരു ചിത്രം കൂടിയാണ് ഫ്യൂറി. റോമന്‍ വാസാനോവിന്റെ ഉജ്ജ്വലമായ ക്യാമറയാണ് സിനിമയിലെ മറ്റൊരു താരം. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന പാദത്തില്‍ ജര്‍മ്മന്‍ മണ്ണില്‍ പോരാടുന്ന അമേരിക്കന്‍ കവചിത ഡിവിഷണിലെ ഫ്യൂറി എന്ന ഷെര്‍മന്‍ ടാങ്കും അതിലെ പോരാളികളുമാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. അവസാന....
from Mathrubhumi Movies http://ift.tt/1yjpA2t
via IFTTT
from Mathrubhumi Movies http://ift.tt/1yjpA2t
via IFTTT
No comments:
Post a Comment