ഇരുപതാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ ഇറാനില്‍ നിന്നുള്ള 'ടെയ്ല്‍സ്' മികച്ചചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. 15 വനിതാസംവിധായകരുടെ ചിത്രങ്ങളാണ് ഈയിനത്തില്‍ മത്സരിച്ചത്. റക്ഷാന്‍ ബാനി എത്തെമാദ് ആണ് ടെയ്ല്‍സിന്റെ സംവിധായിക. ഗോള്‍ഡന്‍ റോയല്‍ ബംഗാള്‍ ടൈഗര്‍ ട്രോഫിയും 51 ലക്ഷവുമടങ്ങിയതാണ് പുരസ്‌കാരം. അതേസമയം, മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം ഡച്ച് ചിത്രമായ സൂപ്പര്‍നോവയുടെ സംവിധായിക ടമാന്‍ വാന്‍ഡെന്‍ ഡോപും പലസ്തീന്‍ സംവിധായിക നജ്‌വ നജ്ജാറും (ഐയ്‌സ് ഓഫ് എ തീഫ്) പങ്കിട്ടു. 21 ലക്ഷമാണ് പുരസ്‌കാരത്തുക. ഇസ്രായേല്‍ സംവിധായിക ഷീറാ ഗാഫെന്‍ (ചിത്രം:സെല്‍ഫ് മെയ്ഡ്) പ്രത്യേക പരാമര്‍ശത്തിനര്‍ഹയായി. ഏഷ്യന്‍ സെലക്ട് വിഭാഗത്തിലെ നെറ്റ്പാക് അവാര്‍ഡ് ഭൂട്ടാനില്‍ നിന്നുള്ള 'വര, എ ബ്‌ളെസ്സിങ്' (സംവിധാനം:ഖ്യെന്‍ട്‌സെ നോര്‍ബു)നേടി. മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം 'ജലായന'വും (സംവിധാനം:ഗിരീഷ് കുമാര്‍)മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം 'ദുയി ധുരണിര്‍ ഗൊള്‍പൊ'യും(സംവിധാനം:ശംഖജിത്....
from Mathrubhumi Movies http://ift.tt/1xMGKq6
via IFTTT
from Mathrubhumi Movies http://ift.tt/1xMGKq6
via IFTTT
No comments:
Post a Comment