Friday, November 28, 2014

ഇത് സുനിതയും വേണുവും

'വരുന്നൂ ഞങ്ങള്‍ വീണ്ടും'... വഴിവക്കിലെ പോസ്റ്ററുകളായ പോസ്റ്ററുകളിലൊക്കെ ആ ഹിറ്റ് ജോഡി വീണ്ടും നിറയുകയാണ്...'അയ്യോ അച്ചാ പോകല്ലേ'... 'ക്യാമറയും കൂടെ ചാടട്ടെ'... ഒരു കാലത്തും മറക്കാതെ മനസ്സിലെപ്പോഴും തങ്ങിനില്‍ക്കുന്ന ഈ മോഡല്‍ ഡയലോഗുകള്‍ വീണ്ടും പ്രതീക്ഷിക്കാനാകുമോ?... 'ചിന്താവിഷ്ടയായ ശ്യാമള'യിറങ്ങി 16 വര്‍ഷങ്ങള്‍ക്കു ശേഷവും ഒളിമങ്ങാതെ വിജയേട്ടനും ശ്യാമളയും ഉയര്‍ത്തിയ ചിരിയും ചിന്തയും മലയാളിയുടെ കുടുംബത്തിലെ നിത്യസംഭാഷണങ്ങളിലുണ്ട്. വീണ്ടും മടങ്ങിയെത്തുകയാണ് ആ സ്വപ്നജോഡി വേണുവും സുനിതയുമായി...'നഗരവാരിധി നടുവില്‍ ഞാന്‍' എന്ന പുതിയ ചിത്രം ശ്രദ്ധേയമാകുന്നത് സൂപ്പര്‍ഹിറ്റായ ഈ കൂട്ടുകെട്ടിന്റെ മടങ്ങിവരവോടുകൂടിയാണ്...സത്യന്‍ അന്തിക്കാടിന്റെ സംവിധാനസഹായിയായിരുന്ന ഷിബു ബാലന്റെ സംവിധാനത്തില്‍ കുടുംബ ബന്ധങ്ങളും ആനുകാലിക രാഷ്ട്രീയവും നിതാഖത്തും മാലിന്യവിഷയവുമൊക്കെ ഇഴചേരുന്ന ചിത്രം ഈ മാസവസാനത്തോടെ റിലീസിനൊരുങ്ങുകയാണ്.... പണ്ടത്തെ വിജയേട്ടനും ശ്യാമളയുമായ ശ്രീനിവാസനും സംഗീതയും 'ചിത്രഭൂമി'യോട് മനസ്സുതുറക്കുന്നു.....



from Mathrubhumi Movies http://ift.tt/129eh21

via IFTTT

No comments:

Post a Comment