മത്തായി കോട്ടയത്ത് ചെന്നിറങ്ങുന്നത് ഹര്‍ത്താല്‍ദിവസത്തിലാണ്. വാതിലില്ലാത്ത ബസില്‍നിന്ന് വീണ് ഒരാള്‍ മരിച്ചതിന്റെ പ്രതിഷേധം. നിഷ്‌കളങ്കനായ മത്തായി ചോദിച്ചു:'ഹര്‍ത്താല് വച്ചാ ബസീന്ന് ആളുവീണ് മരിക്കാതിരിക്കുമോ..അതിന് ബസിന് ഡോര്‍ തന്നെ വയ്ക്കണ്ടേ..' ഇതാണ് മത്തായി. ഒരു പാവം ഓട്ടോ ഡ്രൈവര്‍. ഒട്ടുമേ കുഴപ്പക്കാരനല്ലാതെ,എല്ലാവര്‍ക്കും നല്ലതുമാത്രം ചെയ്യാനാഗ്രഹിക്കുന്ന സാധാരണക്കാരന്‍. മറ്റുള്ളവരുടെ ജീവിതത്തിലെ ഇടപെടലുകളിലൂടെ ഇതൊക്കെ വെറും ഈസിയല്ലേയിഷ്ടാ എന്നുതെളിയിക്കുന്ന മത്തായിയുടെ കഥയാണ് മത്തായി കുഴപ്പക്കാരനല്ല എന്ന സിനിമ. ഈ മാസം 28-ന് ആന്‍ മെഗാ മീഡിയ ചിത്രം തിയറ്ററുകളിലെത്തിക്കും. മലയാളികുടുംബങ്ങള്‍ക്കായി അവരുടെ കഥ തന്നെ സമ്മാനിക്കുകയാണ് പ്രമുഖ നിര്‍മാതാവ് ആന്റോ ജോസഫ് ഈ ചിത്രത്തിലൂടെ. ഈ സിനിമ കാണുമ്പോള്‍, കണ്ണാടിയിലെപ്പോലെ നമ്മള്‍ നമ്മളെത്തന്നെ കാണുകയാണ്-ആന്റോ പറയുന്നു. കുടുംബചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടനിരയില്‍ ഇടം നേടിയ അക്കുഅക്ബറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. അക്കു ആദ്യമായി....
from Mathrubhumi Movies http://ift.tt/129ejXM
via IFTTT
from Mathrubhumi Movies http://ift.tt/129ejXM
via IFTTT
No comments:
Post a Comment