പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തോര്‍ത്തു ചിരിക്കുന്ന ഒരു രംഗമുണ്ട്-എല്‍.പി. അംബുജാക്ഷന്‍ ശങ്കര്‍ദാസിനോട് തന്റെ പുതിയ കഥയെക്കുറിച്ച് പറയുന്ന രംഗം 'അഴകിയ രാവണന്‍' എന്ന ചിത്രത്തിലെ രംഗമായിരുന്നു ഇത്. ശ്രീനിവാസനാണ് അംബുജാക്ഷനെ അവതരിപ്പിച്ചത്. ശങ്കര്‍ദാസിനെ മമ്മൂട്ടിയുമാണവതരിപ്പിച്ചത്. 'ഒരു വിറകു വെട്ടുകാരന്‍. അയാള്‍ക്ക് ഒരേയൊരു മകള്‍ സുമതി. പത്തൊമ്പതു വയസ്സ്. ഇവള്‍ സ്ഥലത്തെ ഒരു തയ്യല്‍ക്കാരനുമായി പ്രണയത്തിലാണ്.' പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് അംബുജാക്ഷന്‍ പറഞ്ഞ കഥയാണിത്. തന്റെ തന്നെ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന നോവലിന്റെ തുടക്കം. മലയാള സിനിമയിലെയും സാഹിത്യത്തിലെയും കണ്ടുമടുത്ത രംഗങ്ങള്‍ക്ക് നേര്‍ക്കുള്ള പരിഹാസമായിരുന്നു ഇവിടെ ചിരിയായി മാറിയത്. തന്റെ കഥ സിനിമയാക്കുവാന്‍വേണ്ടി കോടീശ്വരനായ ശങ്കര്‍ദാസിന്റെ പിന്നാലെ അലഞ്ഞ അംബുജാക്ഷന്‍ 'ചിറകൊടിഞ്ഞ കിനാവുകളു'മായി വീണ്ടും അവതരിക്കുകയാണ് കാലോചിതമായ മാറ്റങ്ങളോടെ. ഒപ്പം വിറകുവെട്ടുകാരനും സുമതിയും തയ്യല്‍ക്കാരനും പ്രണയവുമെല്ലാമുണ്ട്. ശങ്കര്‍ദാസ്,....
from Mathrubhumi Movies http://ift.tt/129ejXX
via IFTTT
from Mathrubhumi Movies http://ift.tt/129ejXX
via IFTTT
No comments:
Post a Comment