കോഴിക്കോട്: കുറച്ചുദിവസങ്ങളായി തന്റെ രോഗാവസ്ഥയേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് നടന്‍ ജിഷ്ണു. കഴിഞ്ഞ ജനവരിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ആസ്പത്രി ജീവനക്കാരെടുത്ത ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് ജിഷ്ണു തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വെളിപ്പെടുത്തി. ചിലര്‍ ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ദു:ഖകരമാണ്. താനിപ്പോഴും ചികിത്സയിലാണ്. ഉടന്‍ തിരിച്ചുവരുമെന്നും ജിഷ്ണു വ്യക്തമാക്കി. ജിഷ്ണു തീവ്രപരിചരണത്തില്‍ കഴിയുന്ന ചിത്രം മാസങ്ങള്‍ക്കു ശേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് യുവ നടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തുമുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ജിഷ്ണുവുമായി താന്‍ ബുധനാഴ്ചയും സംസാരിച്ചതായും അസുഖം ഭേദമായിക്കൊണ്ടിരിക്കുകയാണെന്നും പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ജിഷ്ണുവിന്റെ രോഗാവസ്ഥയേക്കുറിച്ച് അനാവശ്യ പ്രചാരണം നല്‍കുന്നതിനെതിരെ സോഷ്യല്‍മീഡിയയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.....
from Mathrubhumi Movies http://ift.tt/1rkJMTf
via IFTTT
from Mathrubhumi Movies http://ift.tt/1rkJMTf
via IFTTT
No comments:
Post a Comment