Sunday, November 23, 2014

കമല്‍ഹാസന്റെ യൂട്യൂബ് ചാനല്‍

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ കമല്‍ഹാസന് സ്വന്തം യൂട്യൂബ് ചാനല്‍. തന്റെ ആരാധകരോട് നേരിട്ട് സംവദിക്കാനുള്ള ഉപാധി എന്ന നിലയിലാണ് കമല്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുന്നത്. 'ഉലകനായകന്‍ ട്യൂബ്' എന്നാണ് കമലിന്റെ ചാനലിന്റെ പേര്. ഉലകനായകനുമായുള്ള പ്രശസ്തരുടെ ചോദ്യാത്തര സെഷനുകള്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്യും. തന്റെ ചിത്രങ്ങളെ കുറിച്ചുള്ള കമല്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കും. അദ്ദേഹത്തിന്റെ രചനകളും കവിതകളുമെല്ലാം ചാനലിലൂടെ ആരാധകരിലേക്കെത്തും. കെ വായ് മൊഴി എന്ന ടീം ആണ് ഉലകനായകന്‍ ട്യൂബിന്റെ ചുക്കാന്‍ പിടിക്കുന്നത്. ഡിജിറ്റല്‍ യുഗത്തില്‍ സംവേദനത്തിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം എന്ന നിലയിലാണ് കമലഹാസന്‍ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നതെന്ന് കെ വായ് മൊഴി ടീമിലെ ഒരംഗം വെളിപ്പെടുത്തി. യൂട്യൂബ് ചാനല്‍ എന്നത് കമല്‍ഹാസന്റെ തന്നെ ആശയമായിരുന്നു.



from Mathrubhumi Movies http://ift.tt/1zfixrL

via IFTTT

No comments:

Post a Comment