തെന്നിന്ത്യ മുഴുവന്‍ കീഴടക്കിയ ശേഷം ദൃശ്യം ഇപ്പോള്‍ ബോളിവുഡിലേക്കും ചേക്കേറാനൊരുങ്ങുകയാണ്. ഹിന്ദിയില്‍ അജയ് ദേവ്ഗണ്‍ ആയിരിക്കും നായകനാവുകയെന്ന് സംവിധായകന്‍ ജീത്തു ജോസഫ് വെളിപ്പെടുത്തി. എന്നാല്‍ ഹിന്ദി പതിപ്പ് സംവിധാനം ചെയ്യാന്‍ ക്ഷണമുണ്ടെങ്കിലും തിരക്കുകള്‍ കാരണഗ സ്വീകരിച്ചില്ലെന്നും ജീത്തു പറഞ്ഞു. മലയാളത്തിലെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മലയാളത്തില്‍ എക്കാലത്തെയും വലിയ ഹിറ്റായ ദൃശ്യം തെലുങ്കിലും കന്നഡയിലും റീമെയ്ക്ക് ചെയ്തപ്പോഴും വമ്പന്‍ ഹിറ്റായിരുന്നു. കമല്‍ഹാസനെ നായകനാക്കി ജീത്തു തന്നെ സംവിധാനം ചെയ്ത തമിഴ് റീമെയ്ക്ക് 'പാപനാശം' അടുത്ത വര്‍ഷമാദ്യം പുറത്തിറങ്ങും. ദൃശ്യവും പാപനാശവും സംവിധാനം ചെയ്തത് രണ്ടു മഹാനടന്‍മാരുടെ വ്യത്യസ്ത അഭിനയ തലങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരമുണ്ടാക്കിയതായും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു.
from Mathrubhumi Movies http://ift.tt/1zfixrU
via IFTTT
from Mathrubhumi Movies http://ift.tt/1zfixrU
via IFTTT
No comments:
Post a Comment