ലോകത്തെമ്പാടുമുള്ള കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ത്രസിപ്പിച്ച ജുറാസിക് പരമ്പരയിലെ നാലാം ഭാഗമായ 'ജുറാസിക് വേള്‍ഡി'ല്‍ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. ചിത്രത്തില്‍ ജുറാസിക് പാര്‍ക്ക് ഉടമയായ മസ്രാനി എന്ന കഥാപാത്രമായാണ് ഇര്‍ഫാന്‍ അവതരിപ്പിക്കുക. ഓസ്‌ക്കര്‍ നേടിയ 'ലൈഫ് ഓഫ് പൈ' ആണ് അദ്ദേഹം അവസാനം അഭിനയിച്ച ഹോളിവുഡ് ചിത്രം. വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് സംവിധാനത്തില്‍ 1993-ലാണ് ജുറാസിക് പാര്‍ക്ക് പുറത്തിറങ്ങുന്നത്. 1997-ല്‍ പുറത്തിറങ്ങിയ രണ്ടാം ഭാഗവും സ്പില്‍ബെര്‍ഗ് തന്നെയായിരുന്നു സംവിധാനം ചെയ്തത്. എന്നാല്‍ മൂന്നാം ഭാഗം ജോണ്‍ ജോണ്‍സ്റ്റണിന്റെ സംവിധാനത്തിലാണ് പുറത്തിറങ്ങിയത്. രണ്ടു പതിറ്റാണ്ടിനു ശേഷം ചിത്രത്തിന്റെ നാലാം ഭാഗത്തില്‍ എത്തുമ്പോള്‍ സഹനിര്‍മാതാവിന്റെ വേഷത്തില്‍ സ്പില്‍ബെര്‍ഗുമുണ്ട്. അടുത്ത വര്‍ഷം ജൂണ്‍ 12-നാണ് പുതിയ ജൂറാസിക് ചിത്രത്തിന്റെ റിലീസ്. 3ഡിയിലാകും ചിത്രം പുറത്തിറങ്ങുക. ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ് ഹോവാര്‍ഡ്, വിന്‍സെന്റ്....
from Mathrubhumi Movies http://ift.tt/1zfizjx
via IFTTT
from Mathrubhumi Movies http://ift.tt/1zfizjx
via IFTTT
No comments:
Post a Comment