Sunday, November 23, 2014

ശ്രീശാന്ത് ബോളിവുഡിലേക്ക്‌

കോഴ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിടുന്ന മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ബോളിവുഡിലേക്ക് ചുവടുവെക്കുന്നു. പൂജാ ബട്ട് നിര്‍മിക്കുന്ന 'കാബറെ' എന്ന ചിത്രത്തിലൂടെയാണ് ശ്രീശാന്ത് ഹിന്ദിയില്‍ എത്തുന്നത്. പൂജാ ബട്ട് തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ഒരു മലയാളിയുടെ വേഷത്തിലാണ് ശ്രീശാന്ത് പ്രത്യക്ഷപ്പെടുന്നത്. റിച്ച ചദ്ദയാണ് ചിത്രത്തിലെ നായിക. നര്‍ത്തകിയായ റിച്ചയുടെ മാര്‍ഗര്‍ദശിയായാകും ചിത്രത്തില്‍ ശ്രീശാന്ത് പ്രത്യക്ഷപ്പെടുകയെന്ന് പൂജ ബട്ട് പറഞ്ഞു. ശ്രീശാന്ത് ഈ റോളിന് ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാലാണ് വേഷം നല്‍കിയതെന്നും പൂജ കൂട്ടിച്ചേര്‍ത്തു. പരസ്യ ചിത്ര സംവിധായകനായ കൗസ്തവ് നാരായണ്‍ ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ത്യാഗിയുടെ ആദ്യ ഫീച്ചര്‍ ഫിലിം ആണ് കാബറെ. ടി-സീരീസാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍. അടുത്ത വര്‍ഷമാകും ചിത്രം പ്രദര്‍ശനത്തിനെത്തുക.



from Mathrubhumi Movies http://ift.tt/1qVnsPZ

via IFTTT

No comments:

Post a Comment