Wednesday, November 19, 2014

എം. പത്മകുമാറിന്റെ 'ജലം'

എം. പത്മകുമാറും തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവും കാലിക പ്രാധാന്യമുള്ള ഒരു ചിത്രവുമായെത്തുന്നു. ഒരു പ്രമുഖ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച, ഒരു ഫോട്ടോ ഫീച്ചറിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് 'ജലം' എന്നാണ് പേര്. കോട്ടയത്തെ താഴത്തങ്ങാടി പാലത്തിനടിയില്‍ താമസിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണിത്. ഇരുപതുദിവസത്തെ കൃത്യമായ ചാര്‍ട്ടുകളോടെയാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. തിരിച്ചറിവിന്റെ വക്കിലെത്തുന്നതിനു മുന്‍പുതന്നെ മാതാപിതാക്കള്‍ നഷ്ടമായ പെണ്‍കുട്ടിയാണ് സീത. സ്വന്തം കാലില്‍ നില്‍ക്കാറായപ്പോള്‍ താനിഷ്ടപ്പെട്ട, തന്നെ ഇഷ്ടപ്പെട്ട, ദിനകരന്‍ എന്ന യുവാവിനെ അവള്‍ വിവാഹം കഴിച്ചു. തന്റെ സുരക്ഷ, അയാളില്‍ സീത കണ്ടു. അവര്‍ക്കൊരു കുട്ടിയുമുണ്ടായി. ദേവനാരായണന്‍. അധ്വാനിക്കാന്‍ ഇനിയൊന്നുമില്ലാത്ത സാഹചര്യമായിരുന്നു ജീവിതത്തില്‍. ഈ കഷ്ടപ്പാടുകളില്‍ അവര്‍ക്ക് തല ചായ്ക്കാന്‍ ഒരു സെന്റ് ഭൂമിപോലും സ്വന്തമായി ഉണ്ടായില്ല. ഒരു നിര്‍ണായക ഘട്ടത്തില്‍ ഒരു പാലം അവര്‍ക്ക് തുണയാകുന്നു. ഇങ്ങനെ ഒരു കുടുംബം....



from Mathrubhumi Movies http://ift.tt/1ucZGJx

via IFTTT

No comments:

Post a Comment