Wednesday, November 19, 2014

ഒരു ന്യൂ ജനറേഷന്‍ പനി'

യുവനടന്‍ ബിയോണ്‍, ചലച്ചിത്രതാരം സുമിത്രയുടെ മകള്‍ ദീപ്തി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശങ്കര്‍ നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു ന്യൂ ജനറേഷന്‍ പനി'. ആധുനിക ജീവിതത്തില്‍ ഇന്റര്‍നെറ്റിന്റെ അതിപ്രസരം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ഒരു കൊലപാതകത്തിന്റെ അന്വേഷണം പുത്തന്‍ സാങ്കേതികരീതിയില്‍ അന്വേഷിക്കുന്നതിന്റെ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളാണ് 'ഒരു ന്യൂജനറേഷന്‍ പനി'യില്‍ ദൃശ്യവത്കരിക്കുന്നത്. എസ്. ആന്‍ഡ് എസ്. ക്രിയേഷന്‍സിന്റെ ബാനറില്‍ സജീബ് ബി. നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ദേവന്‍, തലൈവാസല്‍ വിജയ്, അനില്‍ മുരളി, സാജു കൊടിയന്‍, നാരായണന്‍കുട്ടി, ജാഫര്‍ ഇടുക്കി, ഷാന്‍, സജിമോന്‍, മുന്‍ഷി ബൈജു, മാര്‍വിന്‍, മഞ്ജു രാഘവന്‍, സുബ്ബലക്ഷ്മി തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം-രാജീവ് വിജയ്, കല-അനില്‍കുമാര്‍ കൊല്ലം, മേക്കപ്പ്-ബാലരാമപുരം, വസ്ത്രാലങ്കാരം-അനില്‍ ചെമ്പൂര്, സ്റ്റില്‍സ്-വിദ്യാസാഗര്‍, ഗാനരചന-ജോര്‍ജ് തോമസ്, സംഗീതം - കാര്‍ത്തിക് പ്രകാശ്, അസോസിയേറ്റ് ഡയറക്ടര്‍....



from Mathrubhumi Movies http://ift.tt/14Ox4BP

via IFTTT

No comments:

Post a Comment