പ്രേക്ഷകന്‍ എന്ന നിലയില്‍ താന്‍ കാണാന്‍ ആഗ്രഹിച്ച ചിത്രമാണ് 'വര്‍ഷ'മെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. പാസഞ്ചറിനു ശേഷം 2009ല്‍ വര്‍ഷത്തെ കുറിച്ച് ചിന്തിച്ചിരുന്നെങ്കിലും അതിന് 2014 വരെ കാത്തിരിക്കേണ്ടി വന്നു. മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അത് വര്‍ഷമായിരിക്കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നെന്നും രഞ്ജിത്ത് പറയുന്നു. പ്രേക്ഷകരില്‍ നിന്ന് കൂടുതല്‍ അഭിപ്രായം ലഭിച്ചതും ചെയ്തതില്‍ ഏറ്റവും നല്ല സിനിമയും വര്‍ഷം ആണെന്ന് രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. ഹാസ്യനടനില്‍ നിന്നും ഗൗരവമേറിയ കഥാപാത്രത്തിലേക്ക് രഞ്ജിത്ത് തന്നെ മാറ്റിയെടുത്തതായി നടന്‍ വിനോദ് കോവൂര്‍ പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്‌ളബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
from Mathrubhumi Movies http://ift.tt/14Ox7NT
via IFTTT
from Mathrubhumi Movies http://ift.tt/14Ox7NT
via IFTTT
No comments:
Post a Comment