മൂന്നുകൊല്ലത്തെ പ്രണയത്തെ ജീവിതത്തിലേയ്ക്ക് കൂട്ടുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്. വിനയും ഗുരുവായൂര്‍ സ്വദേശിനി സൗമ്യ രവിയും ഈ ഡിസംബര്‍ 6-ന് വിവാഹിതരാകുകയാണ്. അമൃതാ യൂണിവേഴ്‌സിറ്റിയില്‍ നാനോ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് സൗമ്യ. ''തിയേറ്ററുമായി ബന്ധപ്പെട്ട് അവരുടെ യൂണിവേഴ്‌സിറ്റിയില്‍ ചെന്ന സമയത്താണ് സൗമ്യയെ പരിചയപ്പെടുന്നത്. ഞങ്ങള്‍ക്ക് ഒരുപാട് കോമണ്‍ ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. സൗമ്യ നല്ല സുഹൃത്തായിരുന്നു. എന്റെ അതേ ചിന്തകളും വേവ് ലെങ്തും ഉള്ള ഒരാള്‍. സൗഹൃദം പതിയെ പ്രണയമായി, വിനയ ് '', പറയുന്നു. ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനായ രവി.എസ്.നമ്പിടിയുടെയും ഹേമാംബികയുടെയും മകളാണ് സൗമ്യ. ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനായിരുന്ന എം.വി. മണിയുടെയും സുജാതയുടെയും മകനായ വിനയ് ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ചിത്രീകരണം നടക്കുന്ന റോസാപ്പൂക്കാലം, അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം, പ്രിയനന്ദനന്റെ ഞാന്‍ നിന്നോടു കൂടെയുണ്ട്, സെക്കന്‍സ് എന്നിവയാണ് വിനയിന്റെ പുതിയ ചിത്രങ്ങള്‍.
from Mathrubhumi Movies http://ift.tt/1FbaX3y
via IFTTT
from Mathrubhumi Movies http://ift.tt/1FbaX3y
via IFTTT
No comments:
Post a Comment