ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സര്‍ സി.പി. സര്‍ സി.പി. എന്ന ഈ പേര് മലയാളികളുടെ ഓര്‍മയില്‍ എന്നും നിലകൊള്ളുന്നതാണ്. കേരളചരിത്രത്തിലെ അവിസ്മരണീയനാണ്. കേരളത്തിന്റെ ഭരണകര്‍ത്താവായിരുന്നു. എന്നാല്‍ ഇവിടെ സര്‍ സി.പി. എന്നത് ചെത്തിമറ്റത്തു ഫിലിപ്പിന്റെ ചുരുക്കപ്പേരാണ്. നാട്ടിലെ സി.പി. കോളേജ് പ്രിന്‍സിപ്പലായ ചെത്തിമറ്റത്തു ഫിലിപ്പ് സാറിനെ കൈയിലിരുപ്പുകാരണം നാട്ടുകാര്‍ സാര്‍ ചെത്തുമറ്റത്ത് ഫിലിപ്പ് എന്നാക്കി മാറ്റി. ചുരുക്കപ്പേരിലൂടെ സര്‍ സി.പി.യുമായി. ലോകത്തില്‍ ലഭിക്കാവുന്ന ഏതു ഡിഗ്രിയും എടുത്തുകൊടുക്കപ്പെടുന്ന ഒരു കോളേജാണ് സി.പി. കോളേജ്. മുപ്പതുലക്ഷം രൂപ റൊക്കമായി അടച്ചാല്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ എം.ബി.ബി.എസ് ബിരുദം വരെ ഇദ്ദേഹം വാങ്ങിക്കൊടുക്കും- അതാണു സ്ഥിതി. ഈ സ്ഥാപനത്തിന്റെ വൈസ് പ്രിന്‍സിപ്പാളാണ് നാരായണപ്പിഷാരടി. ചെത്തിമറ്റത്തു ഫിലിപ്പിനെ ഒന്നാംക്ലാസില്‍ ചേര്‍ക്കുമ്പോള്‍ ആ സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു നാരായണപ്പിഷാരടി. അന്നുതുടങ്ങിയ ഗുരുശിഷ്യബന്ധം വളര്‍ന്നാണ്....
from Mathrubhumi Movies http://ift.tt/1HxBZ9p
via IFTTT
from Mathrubhumi Movies http://ift.tt/1HxBZ9p
via IFTTT
No comments:
Post a Comment