വിനീത് ഒരു ന്യൂ ജനറേഷന്‍ ശ്രീനിവാസന്‍ തന്നെയാണെന്ന് വെളിവാക്കപ്പെടുന്ന സിനിമയാണ് ഓര്‍മയുണ്ടോ ഈ മുഖം. ശരാശരി മലയാളിയെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളെ തീര്‍ത്തും സ്വാഭാവികമായി അവതരിപ്പിക്കാന്‍ വിനീതിനുള്ള മിടുക്കാണ് ഇങ്ങനെ തോന്നിക്കുന്നത്. സിനിമയിലെ കേന്ദ്രകഥാപാത്രമായ ഗൗതം തികച്ചും അലസനായ ഒരു ചെറുപ്പക്കാരനാണ്. ഒരു പെണ്‍കുട്ടിയോട് തോന്നുന്ന പ്രണയം അവനെ അടിമുടി മാറ്റിമറിക്കുന്നു. ഗൗതം പ്രണയിക്കുന്ന പെണ്‍കുട്ടി നിത്യയുടെ മാനസികമായ സവിശേഷതകളാണ് ഈ പ്രണയകഥയുടെ കരുത്തും സൗന്ദര്യവും. ഡാന്‍സോ പാര്‍ക്കിലൂടെയുള്ള ഓട്ടമോ ഇല്ലാതെ ഭംഗിയായി പ്രണയം ഫീല്‍ ചെയ്യിക്കാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞിരിക്കുന്നു. വിനീതിനെ പോലെ നായിക വേഷം അവതരിപ്പിച്ച നമിതാ പ്രമോദും റോള്‍ ഭംഗിയാക്കി. ഹ്യൂമര്‍ ടച്ചുള്ള ലളിതമായ റൊമാന്റിക് സിനിമ, അതാണ് ഓര്‍മയുണ്ടോ ഈ മുഖം. നായകനേക്കാള്‍ അല്‍പ്പം ഉയരം കൂടിയ നായികയായാലും പ്രണയ കഥയ്ക്ക് കോട്ടമൊന്നും സംഭവിക്കില്ലെന്നും ഈ സിനിമ തെളിയിക്കുന്നുമുണ്ട്. വിനീതിന്റെ സിനിമകളില്‍ അസിസ്റ്റന്റായി....
from Mathrubhumi Movies http://ift.tt/1HxC0tX
via IFTTT
from Mathrubhumi Movies http://ift.tt/1HxC0tX
via IFTTT
No comments:
Post a Comment