''മാമച്ചന്‍ ഒരു നായകനാവുന്നത് കാണാന്‍ എത്രവട്ടം എവിടെയെല്ലാം നടന്നു, എന്തെല്ലാം കേട്ടു, എന്തെല്ലാം സഹിച്ചു. ഒടുക്കം മാമച്ചനെ ഞാന്‍ തന്നെ നായകനാക്കാന്‍ തീരുമാനിച്ചു. എന്നിട്ടും കടമ്പകള്‍ ഏറെ താണ്ടേണ്ടി വന്നു. ഇപ്പോള്‍ മാമച്ചനും ഞാനും നിര്‍മ്മാതാവുമെല്ലാം സന്തോഷത്തിലാണ്. വെള്ളിമൂങ്ങ സ്വര്‍ണമൂങ്ങയായി മാറി.'' കന്നിചിത്രം തിയേറ്ററുകളില്‍ കസറുന്നതിന്റെ ആഹ്ലൂദത്തില്‍ ആ ചിത്ര സാക്ഷാത്കാരത്തിന് താനനുഭവിച്ച കടമ്പകളിലൂടെ കടന്നു പോവുകയാണ് ജിബുജേക്കബ് ഇവിടെ. ജോജി ആദ്യം ഒരു കഥയുമായി എന്നെ സമീപിച്ചു. ഇത് ഏതെങ്കിലും സംവിധായകനോട് റെക്കമെന്റ് ചെയ്യണമെന്നായിരുന്നു ആവശ്യം. ജോജി പറഞ്ഞ കഥയിലെ മാമച്ചനെ എനിക്ക് ഇഷ്ടമായി. എന്റെ നാട്ടിലും ഇത്തരം മാമച്ചന്‍മാരുണ്ടായിരുന്നു. ഇങ്ങനെയൊരാളെ സിനിമയില്‍ കണ്ടിട്ടുമില്ല. കേരളത്തില്‍ വേരുകളിലില്ലാത്ത ഒരു ദേശീയ പാര്‍ട്ടിയുടെ കേരളാനേതാവ്. അയാളുടെ പ്രായോഗിക രാഷ്ട്രീയ തന്ത്രങ്ങള്‍. പക്ഷെ കഥ ഇങ്ങനെയൊന്നുമായിരുന്നില്ല. ഞാനും ജോജിയും കൂടെയിരുന്ന് പലതവണ വെട്ടിയും തിരുത്തിയുമാണ്....
from Mathrubhumi Movies http://ift.tt/1xBkMaw
via IFTTT
from Mathrubhumi Movies http://ift.tt/1xBkMaw
via IFTTT
No comments:
Post a Comment