Friday, November 21, 2014

മഞ്ജും റിമയും നായികമാരായി ആഷിഖ് അബു ചിത്രം

മഞ്ജു വാര്യരേയും റിമ കല്ലിങ്ങലിനെയും നായികമാരാക്കി ആഷിഖ് അബു ചിത്രം വരുന്നു. നായക കഥാപാത്രമില്ലാത്ത മള്‍ട്ടി ഹീറോയിന്‍ ചിത്രമായിരിക്കും ഇത്. നമുക്ക് മള്‍ട്ടി സ്റ്റാര്‍ നായക സിനിമകളുണ്ടെങ്കിലും മള്‍ട്ടി സ്റ്റാര്‍ നായികാ സിനിമകള്‍ ഇല്ലെന്നും അത്തരമൊന്നാണ് താന്‍ ലക്ഷ്യമിടുന്നതെന്നും ആഷിഖ് പറഞ്ഞു. റാണിപദ്മിനി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ടൈറ്റില്‍ കഥാപാത്രങ്ങളായ റാണിയെ മഞ്ജുവും പദ്മിനിയെ റിമയും അവതരിപ്പിക്കും. പരസ്പരം പരിചയമില്ലാത്ത റാണിയും പദ്മിനിയും വ്യത്യസ്ത ലക്ഷ്യങ്ങളുമായി കൊച്ചിയില്‍ നിന്നും ഹിമാചലിലേക്ക് നടത്തുന്ന യാത്രയിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ശ്യാം പുഷ്‌കരനാണ് ഈ ട്രാവല്‍ സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. കൊച്ചി, ഡല്‍ഹി, ഹിമാചല്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. അടുത്ത വര്‍ഷമാദ്യം റാണിപദ്മിനിയുടെ ചിത്രീകരണം ആരംഭിക്കും.



from Mathrubhumi Movies http://ift.tt/1ummNl5

via IFTTT

No comments:

Post a Comment