പനാജി: ഗോവയിലെ പനാജിയില്‍ നടന്നു വരുന്ന ഇന്ത്യയുടെ 45-ാമത് രാജ്യാന്തരചലച്ചിത്രമേളയുടെ ഒന്നാം ദിവസം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യ സംവിധാനം ചെയ്ത 3ഡി ആനിമേഷന്‍ ചിത്രമായ കൊച്ചടയാന്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. രജനീകാന്തിന്റെ ഭാര്യയും സൗന്ദര്യയും പ്രദര്‍ശന തിയേറ്ററില്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ ഇനിയും ധാരാളം സാധ്യതയുള്ള ആനിമേഷന്‍ ഫോട്ടോഗ്രാഫിയെപ്പറ്റി സൗന്ദര്യ സംസാരിച്ചു. കലാ അക്കാദമി തിയേറ്ററില്‍ 1000 ത്തോളം പ്രതിനിധികള്‍ ചിത്രം കാണാനെത്തി. മേളയുടെ ഉദ്ഘാടനദിവസം സെന്റിനറി പുരസ്‌കാരം ഏറ്റും വാങ്ങിയ രജനീകാന്ത് വെള്ളിയാഴ്ച ബാംഗ്ലൂരിലേക്ക് പോയതിനാല്‍ പ്രദര്‍ശനത്തിന് എത്തിയില്ല. വിദേശങ്ങളില്‍ നിന്നെത്തിയ നിരവധി പ്രതിനിധികള്‍ ഈ ചിത്രം കാണാനെത്തി. പ്രധാന വേദിയായ ഐനോക്‌സ് മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ സമുച്ചയത്തില്‍ രണ്ടാം തിയേറ്ററില്‍ രാവിലെ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടനം നടന്നു. മറാത്തി ചിത്രമായ 'എലിസബത്ത് ഏകാദശി' ആയിരുന്നു ഉദ്ഘാടന ചിത്രം. വൈകീട്ട് ജിത്തു ജോസഫിന്റെ....
from Mathrubhumi Movies http://ift.tt/1AwcfZ3
via IFTTT
from Mathrubhumi Movies http://ift.tt/1AwcfZ3
via IFTTT
No comments:
Post a Comment