Friday, November 21, 2014

രജനിയുടെ റോബോട്ട് 2-ല്‍ വില്ലനായി ആമിര്‍

രജനീകാന്ത് നായകനായ കന്നഡ ചിത്രം റോബോട്ടിന്റെ രണ്ടാം ഭാഗത്തില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍ വില്ലനായി എത്തിയേക്കും. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകള്‍ ഇതിനായി ആമിറിനെ സമീപിച്ചു കഴിഞ്ഞു എന്നാണ് സാന്‍ഡല്‍വുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 2009-ല്‍ ശങ്കര്‍ സംവിധാനം ചെയ്ത റോബോട്ടിന്റെ രണ്ടാം ഭാഗമാണ് റോബോട്ട് 2. രജനീകാന്ത് നായകനായ ചിത്രം ബോക്‌സ് ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടിയിരുന്നു. പുതിയ ചിത്രത്തിലും ഐശ്വര്യ റായ് തന്നെയാകും രജനിയുടെ നായികയായെത്തുക. റോബോട്ട് 2-നെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രജനീകാന്തിന്റെ പുതിയ ചിത്രം ലിങ്കയും ആമിറിന്റെ പുതിയ ചിത്രം പീകെയും റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ബോളിവുഡ് സൂപ്പര്‍സ്റ്റാറിനെയും തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറിനെയും ഒന്നിച്ച് വെള്ളിത്തിരയില്‍ കാണാനാകുമോ എന്ന ആകാംക്ഷയിലാണ് ഇരുവരുടെയും ആരാധകരിപ്പോള്‍.



from Mathrubhumi Movies http://ift.tt/1v6ri8c

via IFTTT

No comments:

Post a Comment