Friday, November 21, 2014

കിക്ക് 2-ല്‍ രാജ്‌പാല്‍ യാദവും

ബോളിവുഡ് താരം രാജ്പാല്‍ യാദവ് തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നു. രവി തേജ നായകനാകുന്ന 'കിക്ക് 2' എന്ന ചിത്രത്തിലാണ് രാജ്പാല്‍ യാദവ് അഭിനയിക്കുന്നത്. ആദ്യമായാണ് രാജ്പാല്‍ ഒരു തെലുങ്ക് ചിത്രത്തില്‍ എത്തുന്നത്. താന്‍ നിരവധി പ്രാദേശിക ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഭാഷ തനിയ്‌ക്കൊരു പ്രശ്‌നമായി തോന്നിയിട്ടില്ലെന്നും രാജ്പാല്‍ യാദവ് പറഞ്ഞു. ചിത്രത്തിലെ അഭിനയം സന്തോഷകരമാണെന്നും ഷൂട്ടിങ് അനായാസം മുന്നോട്ടു പോകുന്നെന്നും ബോളിവുഡ് താരം കൂട്ടിച്ചേര്‍ത്തു. തമന്നയാണ് ചിത്രത്തിലെ നായിക. 2009-ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ കോമഡി ത്രില്ലര്‍ 'കിക്കി'ന്റെ രണ്ടാം ഭാഗമാണിത്. കിക്ക് സംവിധായകന്‍ സുരേന്ദര്‍ റെഡ്ഢി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. അടുത്ത വര്‍ഷം മെയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.



from Mathrubhumi Movies http://ift.tt/1FcBtvk

via IFTTT

No comments:

Post a Comment