കഥയില്ലായ്മകളുടെ കാലത്ത് ഒരു കഥയും കാമ്പുമുള്ള ഒരു നല്ല ചിത്രം. അതാണ് ഒറ്റമന്ദാരം. ഈ മന്ദാരപുഷ്പത്തില്‍ നിറയെയുണ്ട് ജീവിതം. ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി ഒരുക്കിയ ഒറ്റമന്ദാരം തരുന്നത് വല്ലാത്തൊരു ചലച്ചിത്രാനുഭവമാണ്. ഒറ്റമന്ദാരം പൂവിട്ടുനില്‍ക്കുന്നതു കാണുമ്പോള്‍ ജീവിതത്തിന്റെ വിങ്ങലുകളും വീര്‍പ്പുമുട്ടലുകളും പ്രതീക്ഷകളും സുഗന്ധവുമെല്ലം അനുഭവിക്കാനാകുന്നുണ്ട്. പത്താംക്ലാസ് പരീക്ഷയില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. പരീക്ഷ എഴുതാനിരിക്കുന്ന കല എന്ന പതിനഞ്ചു കാരിയെ (ഭാമ) പുറത്തുനിന്നു കേള്‍ക്കുന്ന കുട്ടിയുടെ കരച്ചില്‍ വേട്ടയാടുന്നു. അത് അവളുടെ കുട്ടിയുടെ കരച്ചില്‍ തന്നെയാണ്. അസ്വസ്ഥനായി കരയുന്ന കുട്ടിയെ ചേച്ചി എടുത്തുകൊണ്ട് ഓടുകയാണ്. അവനു പാലു കൊടുക്കണം. ആ കാഴ്ച കണ്ടു നടുങ്ങിപ്പോകുന്ന എക്‌സാമിനറായ വേണുമാഷ് (നെടുമുടി വേണു). എഴുത്തുകാരന്‍ കൂടിയായ വേണുമാഷിന്റെ കാഴ്ചപ്പാടിലൂടെയാണ് ഒറ്റമന്ദാരം ഇതള്‍ വിടരുന്നത്. വേണു മാഷ് പറയുമ്പോലെ വിടരും മുമ്പേ തണ്ടൊടിഞ്ഞ ഒരു പൂവ്. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ....
from Mathrubhumi Movies http://ift.tt/1un1hfR
via IFTTT
from Mathrubhumi Movies http://ift.tt/1un1hfR
via IFTTT
No comments:
Post a Comment