തീര്‍ത്തും അപരിചിതരായ ചിലര്‍ ഒരു ദിവസം എവിടെയെങ്കിലുംവെച്ച് കണ്ടുമുട്ടുകയും പരസ്പരപൂരകങ്ങളായി അന്നേ ദിവസം മുഴുവന്‍ ബന്ധിക്കപ്പെടുകയും ചെയ്യുന്ന കഥാഘടന പുതുതലമുറ മലയാളസിനിമയില്‍ ജനപ്രിയമായ ഒന്നാണ്. ജയസൂര്യയും നെടുമുടി വേണുവും അജുവര്‍ഗീസും യഥാക്രമം ലാലും ബഹദൂറും ശാസ്ത്രിയുമായി വേഷമിട്ട്, രജീഷ് മിഥില സംവിധാനം നിര്‍വഹിച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രിയും ഇതേ അച്ചില്‍തന്നെ രൂപപ്പെടുത്തിയെടുത്ത ചിത്രമാണ്. ഒരു ദിവസം കണ്ടുമുട്ടുന്ന അപരിചിതരായ മൂന്നുപേര്‍, അവര്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി വന്നു ചേരുന്ന ഒരു കോടിയുടെ സമ്മാനാര്‍ഹമായ ലോട്ടറി! ഭാഗ്യം നിര്‍ഭാഗ്യമാകാനും സെക്കന്റുകള്‍ മതിയെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ചുരുട്ടിയെറിയപ്പെട്ട കടലാസുതുണ്ടായി കൈവിട്ടുപോകുന്നു ആ മഹാ ഭാഗ്യം. പിന്നെ എല്ലാം തിരിച്ചുപിടിക്കാനുള്ള ഓട്ടമാണ്. ഇതിനിടയില്‍ വന്നുചേരുന്ന സൗഹൃദത്തിന്റെയും നന്മയുടെയും ആര്‍ത്തിയുടെയും മുഖങ്ങള്‍. എല്ലാം ഒരു ചരടില്‍ കോര്‍ത്തിണക്കി കോമഡി ട്രാക്കില്‍ അവതരിപ്പിക്കുകയാണ് സംവിധായകന്‍ രജീഷ്....
from Mathrubhumi Movies http://ift.tt/1rDRoQU
via IFTTT
from Mathrubhumi Movies http://ift.tt/1rDRoQU
via IFTTT
No comments:
Post a Comment