നേരത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന പ്രേമം എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററെത്തി. ലോകസിനിമ ചരിത്രത്തില്‍ പുതുമയൊന്നുമില്ലാത്ത രണ്ടാമത്തെ മലയാള ചലച്ചിത്രം എന്നാണ് പ്രേമത്തിന് അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. നിവിന്‍ പോളി തന്നെയാണ് ഈ ചിത്രത്തിലും നായകന്‍. അന്‍വര്‍ റഷീദിന്റെ അന്‍വര്‍ റഷീദ് എന്റര്‍ടൈന്റ്‌മെന്റാണ് പ്രേമം നിര്‍മ്മിക്കുന്നത്. ട്യൂണി ജോണ്‍ ഒരുക്കിയ പ്രേമത്തിന്റെ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. തമിഴകത്ത് അഞ്ജാന്‍, മദ്രാസ് ഉള്‍പ്പടെ സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ട സിനിമകളുടെയെല്ലാം കൗതുകമുള്ള പോസ്റ്ററിന് പിന്നില്‍ ട്യൂണി ജോണായിരുന്നു. നേരത്തിന്റെ പോസ്റ്ററിന് പിന്നിലും ട്യൂണിയായിരുന്നു
from Mathrubhumi Movies http://ift.tt/1J1Uoyd
via IFTTT
from Mathrubhumi Movies http://ift.tt/1J1Uoyd
via IFTTT
No comments:
Post a Comment