തിരുവനന്തപുരം വിസ്മയാമാക്‌സ് സ്റ്റുഡിയോ. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ പുതിയ ശബ്ദം തേടുന്ന ഓഡിഷന്‍ ടെസ്റ്റ് നടക്കുകയാണ്. മലയാളത്തിന്റെ ശബ്ദനായിക ഭാഗ്യലക്ഷ്മി, ഡബ്ബിങ് രംഗത്തെ ഇപ്പോഴത്തെ സൂപ്പര്‍താരം ഷോബി തിലകന്‍, ഡബിംഗ് ആര്‍ട്ടിസ്റ്റ് ദേവി തുടങ്ങിയവര്‍ അകത്ത് ശബ്ദം കൊടുക്കുന്നവരെ വിലയിരുത്തുന്നു. എല്ലാവരുടെയും അനുവാദത്തോടെ ഷോബിയെ ഞങ്ങള്‍ കണ്‍സോളില്‍ നിന്നും തത്കാലം പിന്‍വലിച്ചു. സ്റ്റുഡിയോയിലെ റിസപ്ഷനില്‍ ഇരുന്ന് ഷോബി ശബ്ദം പകര്‍ന്നു. സ്വന്തം അനുഭവങ്ങള്‍ക്ക് സ്വന്തം ശബ്ദം. അതില്‍ പലശബ്ദങ്ങളുമിങ്ങനെ കയറിയിറങ്ങി. ഫോട്ടോഗ്രാഫര്‍ വിവേകും കൂടെയുണ്ടായിരുന്നു. വിവേക് ഷോബിയുടെ അയല്‍വാസി കൂടെയാണ്. വിവേകിന് അവിടെ താമസം തുടങ്ങിയ കാലത്തുണ്ടായ ഒരനുഭവം പങ്കുവെച്ചു. അടുത്ത വീട്ടിലെ കുട്ടികളെഏതോ വില്ലന്‍ വന്ന് ചീത്ത പറയുന്നു. ഇത് ഏത് വില്ലനാണപ്പാ എന്നൊരു സംശയം. പരിചയപ്പെട്ടപ്പോഴാണ് മലയാളത്തില്‍ പലവില്ലന്‍മാരും സംസാരിക്കുന്നത് ഈ നാവിലൂടെയാണല്ലോ എന്നറിയുന്നത്. വിവേകിന്റെ അനുഭവത്തില്‍....
from Mathrubhumi Movies http://ift.tt/1yqKtqE
via IFTTT
from Mathrubhumi Movies http://ift.tt/1yqKtqE
via IFTTT
No comments:
Post a Comment