Tuesday, February 24, 2015

ഷട്ടര്‍ തമിഴ് പതിപ്പില്‍ അനുമോള്‍

മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ജോയ് മാത്യുവിന്റെ ഷട്ടര്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. സജിത മഠത്തില്‍ മികവുറ്റതാക്കിയ തങ്കം എന്ന കഥാപാത്രമായി തമിഴിലെത്തുന്നത് അനുമോളായിരിക്കും. ലാല്‍ ചെയ്ത വേഷത്തില്‍ സത്യരാജ് എത്തും. തമിഴിലെ ശ്രദ്ധേയനായ എഡിറ്റര്‍ ആന്റണിയാണ് ഷട്ടര്‍ തമിഴ് പതിപ്പിലൂടെ സംവിധായകനായും ചുവടുവെക്കുന്നത്. അമലപോളിന്റെ ഭര്‍ത്താവും ഹിറ്റ് ഡയറക്ടറുമായ എ.എല്‍ വിജയിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. മറാത്തിയില്‍ ഈ ചിത്രം വി.കെ പ്രകാശാണ് ഒരുക്കിയത്.



from Mathrubhumi Movies http://ift.tt/1ELv6y8

via IFTTT

No comments:

Post a Comment