പി ഭാസ്‌കരന്‍ ഓര്‍മ്മയായിട്ട് ഫെബ്രുവരി 25 ന് എട്ടുവര്‍ഷം. 'സമയതീരത്തില്‍ ബന്ധനമില്ലാതെ മരണസാഗരം പൂകുന്ന നാള്‍ വരെ' എന്ന് ഒരു പാട്ടില്‍ എഴുതിയ ഭാസ്‌കരന്‍മാഷ് ആസ്വാദക മനസ്സിലേക്ക് ഗാനമായും കവിതയായും ആവോളം പെയ്തിറങ്ങിയാണ് മരണസാഗരത്തെ പൂകിയത്. പെയ്തു വീണ ആ തുള്ളികളാവട്ടെ ഇളനീരിന്റെ മധുരമുള്ളതും. നാലഞ്ചു തുമ്പ കൊണ്ട് മാനത്ത് പൊന്നോണം തീര്‍ക്കുന്നത് കാട്ടിത്തന്ന മാഷ് എല്ലാരും ചൊല്ലണ ഇത്തരം നൂറു നൂറു പാട്ടുകളിലൂടെ ഇന്നും മറക്കാത്ത സാന്നിധ്യമാണ്. 'പരിചിതമേതോ ഗാനം പാടി അരികത്തായ് ഞാന്‍ നിന്നല്ലോ' എന്ന ഭാവത്തില്‍ അദ്ദേഹം ഇപ്പോഴുമുണ്ട് നമുക്കൊപ്പം. സ്വപ്നങ്ങളൊക്കെയും പങ്കുവെച്ച് സ്വപ്നങ്ങള്‍ എല്ലാ കാലത്തും കാല്പനിക കവികളുടെ ഇഷ്ടവിഷയമാണ്. പുലര്‍കാല സുന്ദരസ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി എന്ന് സ്വപ്നത്തിന്റെ അനുഭൂതിയെ വളരെ ലളിതമായി വര്‍ണിച്ചിട്ടുണ്ട് പി ഭാസ്‌കരന്‍. സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം ദുഖഭാരങ്ങളും പങ്കുവെയ്ക്കാം എന്നാണ് മാഷിന്റെ ഭാവനയില്‍ രണ്ടു ഹൃദയങ്ങള്‍ തമ്മില്‍....
from Mathrubhumi Movies http://ift.tt/1wiYug0
via IFTTT
from Mathrubhumi Movies http://ift.tt/1wiYug0
via IFTTT
No comments:
Post a Comment