Tuesday, September 1, 2015

ടീസറെത്തി; ജോസൂട്ടി വരവായി

ജോസൂട്ടിയുടെ ജീവിതവുമായി ദിലീപ് വരുന്നു. മെഗാഹിറ്റായ ദൃശ്യത്തിന് ശേഷം ജിത്തു ജോസഫ് ഒരുക്കിയ ലൈഫ് ഓഫ് ജോസൂട്ടി റിലീസിന് ഒരുങ്ങി. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ദൃശ്യത്തില്‍ ട്വിസ്റ്റുകളും സസ്‌പെന്‍സുമാണ് പിരിമുറുക്കം സൃഷ്ടിച്ചതെങ്കില്‍ ഇതൊന്നുമില്ലാത്ത ഒരു കൊച്ചുചിത്രമാകും ലൈഫ് ഓഫ് ജോസൂട്ടിയെന്നാണ് സൂചന. ട്വിസ്റ്റില്ല...സസ്‌പെന്‍സില്ല.....ഒരു ജീവിതം മാത്രം... എന്നാണ് പോസ്റ്ററിലെ വാക്യം തന്നെ. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണക്കമ്പനിയായ ഇറോസ് ഇന്റര്‍നാഷണലും ബാക്‌വാട്ടര്‍ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. നായകസ്ഥാനത്തുള്ള ദിലീപിന് പുറമെ രചന നാരായണന്‍കുട്ടി, ജ്യോതികൃഷ്ണ, ഹരീഷ് പേറാടി, സുരാജ്, സുനില്‍സുഖദ തുടങ്ങിയ താരനിരയാണ് ചിത്രത്തിലുള്ളത്. സപ്തംബര്‍ 18നാണ് റിലീസ്

from Mathrubhumi Movies http://ift.tt/1UqkeMK
via IFTTT

No comments:

Post a Comment