Friday, September 11, 2015

എ.ആര്‍ റഹ്മാനെതിരെ മുസ്‌ലിം സംഘടനയുടെ ഫത്വ

വിഖ്യാത സംഗീത സംവിധായകനും ഓസ്‌കര്‍ ജേതാവുമായ എ.ആര്‍ റഹ്മാനെതിരെ മുസ്‌ലിം സംഘടനയുടെ ഫത്‌വ. പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള സിനിമയ്ക്ക് സംഗീതം ഒരുക്കിയതിനാണ് മുംബൈ ആസ്ഥാനമായുള്ള സുന്നി സംഘടനയായ റസ അക്കാദമി ഫത്‌വ പുറപ്പെടുവിച്ചത്. പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി ഒരുക്കിയ മുഹമ്മദ്: ദി മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രമാണ് ഫത്‌വയ്ക്ക് ആധാരം. പ്രവാചകനെക്കുറിച്ചുള്ള സിനിമ ബഹിഷ്‌കരിക്കണമെന്നും സംഘടന എല്ലാ മുസ്‌ലിങ്ങളോടും ആവശ്യപ്പെട്ടു. സംവിധായകന്‍ മജീദ് മജീദിക്കെതിരെയും ഫത്‌വയുണ്ട്. മജീദിയും റഹ്മാനും ഉള്‍പ്പടെ സിനിമ ഒരുക്കുന്നതില്‍ പങ്കാളികളായ എല്ലാ മുസ്‌ലിങ്ങളും ഇതിലൂടെ പ്രവാചക നിന്ദയാണ് നടത്തിയതെന്നും കല്‍മ ചെയ്ത് വിവാഹം അടക്കമുള്ള എല്ലാ ചടങ്ങുകളും അവര്‍ വീണ്ടും നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രിയോടും മഹാരാഷ്ട്ര മുഖ്യമന്ത്രിയോടും സിനിമ നിരോധിക്കണമെന്ന് റസ അക്കാദമി ആവശ്യപ്പെട്ടു. മുഹമ്മദ് നബിയെ ദൃശ്യവത്കരിക്കുകയോ ചിത്രീകരിക്കുകയോ....

from Mathrubhumi Movies http://ift.tt/1ULyzDN
via IFTTT

No comments:

Post a Comment