Friday, September 11, 2015

അരവിന്ദ് സ്വാമിയും തിരക്കഥയും വിസ്മയിപ്പിക്കുന്ന 'തനി ഒരുവന്‍'

ഒരു ശരാശരി മലയാളി പ്രേക്ഷകന് അരവിന്ദ് സ്വാമി എന്ന സുന്ദരനായ നടന്റെ അതിഗംഭീരമായ മടങ്ങിവരവാണ് തനി ഒരുവന്‍ എന്ന തമിഴ് ചിത്രം. യഥാര്‍ഥത്തില്‍, നായകന്റേതല്ല, വില്ലന്റെ സിനിമയാണിത്. മോഹന്‍രാജയും ശുഭയും എഴുതി, മോഹന്‍രാജ സംവിധാനം ചെയ്ത 'തനി ഒരുവന്‍' എന്ന തമിഴ് സിനിമ നിര്‍മിച്ചത് എ.ജി.എസ് എന്റര്‍ടൈന്റ്‌മെന്റിന്റെ ബാനറില്‍ കല്‍പ്പാത്തി എസ് ആഘോരവും കുടുംബവുമാണ്. 'നോക്കൂ അരവിന്ദ്, താങ്കള്‍ അധികകാലം സിനിമയില്‍ തുടര്‍ന്നില്ലെങ്കിലും അത്ഭുതമില്ല. കാരണം താങ്കളുടെ ഈ അമിത സൗന്ദര്യം ഒരു ശരാശരി ഇന്ത്യാക്കാരനെ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ താങ്കള്‍ക്കു മുന്നില്‍ വലിയ വിലങ്ങായി നില്‍ക്കുകതന്നെ ചെയ്യും' എന്ന് അരവിന്ദ് സ്വാമിയോട് പറഞ്ഞത് സാക്ഷാല്‍ മണിരത്‌നമാണ്. ഏകദേശം അതുപോലെ തന്നെയായിരുന്നു അരവിന്ദ് സ്വാമിയുടെ കരിയര്‍. അദ്ദേഹം സിനിമയില്‍ നിന്ന് ഏകദേശം പൂര്‍ണമായും നിഷ്‌കാസിതനായി. സ്വന്തം ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കുടുംബ ജീവിതം തകര്‍ന്നു. വിവാഹമോചിതനായി, ഇടയ്ക്കിടെ മണിരത്‌നം സിനിമകളില്‍ മാത്രം ചെറിയ വേഷങ്ങള്‍....

from Mathrubhumi Movies http://ift.tt/1K2lbIx
via IFTTT

No comments:

Post a Comment