Wednesday, September 2, 2015

നവാഗത സംവിധായകന്റെ സിനിമയില്‍ ട്രിപ്പിള്‍ റോളില്‍ മമ്മൂക്ക

മലയാളത്തില്‍ ഏറ്റവും കുടുതല്‍ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് നല്‍കിയ സൂപ്പര്‍താരം ആരെന്ന് ചോദിച്ചാല്‍ രണ്ടാമത് ആലോചിക്കാതെ തന്നെ ഉത്തരം പറയാം അത് മമ്മൂട്ടി തന്നെ. എല്ലാവര്‍ഷവും ഒന്നോ രണ്ടോ സംവിധായകരെങ്കിലും മമ്മൂട്ടി സിനിമയിലൂടെ അരങ്ങേറ്റം കുറിക്കാറുണ്ട്. ആ നിരയില്‍ പുതിയ ഒരാള്‍ കൂടി. പേര് സജി. ഒന്നും രണ്ടുമല്ല ട്രിപ്പിള്‍ റോളില്‍ മമ്മൂട്ടി അഭിനയിക്കുന്ന സിനിമയാണ് സജി സംവിധാനം ചെയ്യുന്നത്. ഹിറ്റ് തിരക്കഥാകൃത്ത് ബെന്നി.പി നായരമ്പലം രചന നിര്‍വഹിക്കുന്ന സിനിമയില്‍ മധ്യവയസ്‌കരായ മൂന്നു കഥാപാത്രങ്ങളാണ് മമ്മൂട്ടി ചെയ്യുന്നത്. ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയില്‍ മമ്മൂട്ടിയുടെ ഗെറ്റപ്പ് തന്നെ തീര്‍ത്തും വ്യത്യസ്തമായിരിക്കും. അടുത്ത വര്‍ഷം മാര്‍ച്ചോടുകൂടി ഷൂട്ടിങ് തുടങ്ങും. താരനിര്‍ണയം പുരോഗമിക്കുന്ന സിനിമയുടെ തിരക്കഥാജോലികളിലാണ് ബെന്നി.പി നായരമ്പലം. രഞ്ജിത്തിന്റെ പാലേരി മാണിക്യം പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന സിനിമയില്‍ മമ്മൂട്ടി മൂന്നു വേഷങ്ങള്‍ ചെയ്തിരുന്നു.

from Mathrubhumi Movies http://ift.tt/1KIOt0C
via IFTTT

No comments:

Post a Comment