ന്യൂഡല്‍ഹി: അമേരിക്കന്‍ ഗവേഷകയെ പീഡിപ്പിച്ചെന്ന കേസില്‍ 'പീപ്‌ലി ലൈവ്' സഹസംവിധായകന്‍ മഹ്മൂദ് ഫാറൂഖിക്കെതിരെ ബുധനാഴ്ച ഡല്‍ഹി ഹൈക്കോടതി ബലാത്സംഗക്കുറ്റം ചുമത്തി. സപ്തംബര്‍ ഒമ്പതിന് കേസില്‍ കോടതി വാദംകേട്ടുതുടങ്ങും. ഫാറൂഖി നല്‍കിയ ജാമ്യാപേക്ഷ തെളിവു സമര്‍പ്പിച്ചതിനുശേഷം സപ്തംബര്‍ 14-ന് പരിഗണിക്കും. ഈ ദിവസം പരാതിക്കാരിയും ഹാജരാകും. മാര്‍ച്ച് 28-ന് സുഖ്‌ദേവ് വിഹാറില്‍ ഫാറൂഖിയുടെ വീട്ടില്‍വെച്ച് ഗവേഷകയെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട ഭൗതികതെളിവുകളുടെ വിശദാംശങ്ങള്‍ ഉടന്‍ സമര്‍പ്പിക്കാനും ഫൊറന്‍സിക് ലാബ് ഡയറക്ടറോട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജീവ് ജെയിന്‍ ഉത്തരവിട്ടു. പരാതിക്കാരിയുടെ വിസയുടെ കാലാവധി ഒക്ടോബര്‍ അഞ്ചിനു കഴിയും. ഇതിനകം നടപടികള്‍ പൂര്‍ത്തിയാക്കണം. സപ്തംബര്‍ മുപ്പതിനകം കേസിന്റെ ഫൊറന്‍സിക് പരിശോധനാഫലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. പരാതിക്കാരിക്ക് വിസകാലാവധിക്കുമുമ്പേ നാട്ടിലേക്കു മടങ്ങാനുള്ള അവസരവുമുണ്ടാകണം. പരാതിക്കാരിയുടെ മൊബൈല്‍ സന്ദേശങ്ങള്‍....
from Mathrubhumi Movies http://ift.tt/1Q8ThN3
via
IFTTT
No comments:
Post a Comment