Monday, September 14, 2015

ഫത്‌വയ്ക്ക് മറുപടിയുമായി എ.ആര്‍ റഹ്മാന്‍

ഫത്‌വയ്ക്ക് മറുപടിയായി തന്റെ നിലപാട് വിശദീകരിച്ച് എ.ആര്‍.റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള സിനിമയ്ക്ക് സംഗീതം നല്‍കിയത് ഉത്തമവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്നും അല്ലാതെ തെറ്റ് ചെയ്യുകയെന്ന ഉദ്ദേശമില്ലെന്നും ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ റഹ്മാന്‍ വിശദീകരിക്കുന്നു. മുംബൈ ആസ്ഥാനമായുള്ള സുന്നി സംഘടനയായ റസ അക്കാദമിയാണ് റഹ്മാനെതിരെ ഫത്‌വ പുറപ്പെടുവിച്ചത്. 'ഞാന്‍ ഒരു ഇസ്ലാമിക പണ്ഡിതനൊന്നുമല്ല. പകുതി യാഥാസ്ഥിതികനും പകുതി ദേശീയവാദിയുമാണ്. വിവേചിച്ച് നോക്കാതെ എല്ലാ മനുഷ്യരേയും സ്‌നേഹിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.. 'മുഹമ്മദ്: മെസ്സഞ്ചര്‍ ഓഫ് ഗോഡ്' എന്ന ചിത്രം ഞാന്‍ സംവിധാനം ചെയ്യുകയോ നിര്‍മ്മിക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ ആകെ ചെയ്തത് സംഗീതം നല്‍കുക മാത്രമാണ്. ആ സിനിമയുമായി സഹകരിച്ചതിലെ ആത്മീയ അനുഭവം തീര്‍ത്തും സ്വകാര്യമാണ്. അത് ആരുമായും പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. വിധിനാളില്‍ അള്ളാഹു എന്നോട് ചോദിക്കും. 'ഞാന്‍ നിനക്ക്, കഴിവും,....

from Mathrubhumi Movies http://ift.tt/1OStoAa
via IFTTT

No comments:

Post a Comment