മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകന് ഔസേപ്പച്ചന് ഇന്ന് പിറന്നാള്‍. ഇമ്പമാര്‍ന്ന മെലഡികളുമായി പ്രേക്ഷക ഹൃദയം കീഴടക്കി 60 വയസ്സ് പിന്നിട്ട ഔസേപ്പച്ചന്റെ സംഗീതലോകത്തെക്കുറിച്ച് രവിമേനോന്റെ മൊഴികളില്‍ സംഗീതമായി എന്ന പുസ്തകത്തിലെ കുറിപ്പ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താവിന്റെ രൂപഭാവങ്ങള്‍ കണ്ടാവണം, ഗള്‍ഫില്‍ നിന്നൊരു സുഹൃത്ത് കുറച്ചുകാലം മുന്‍പ് വിളിച്ച് ചോദിച്ചു: 'ചേട്ടാ, ഈ ഔസേപ്പച്ചനും പള്ളീലച്ചനാകാന്‍ പോയി തിരിച്ചുപോന്നതാണോ? ജെറി അമല്ദേവിനെപ്പോലെ?' ന്യായമായ സംശയം. സ്ഫുടമായ മലയാളത്തില്‍ സൗമ്യതയോടെ, ഉപദേശനിര്‍ദ്ദേശങ്ങള്‍ ഇടകലര്‍ത്തി സംസാരിച്ചതുകൊണ്ടുള്ള കുഴപ്പമാണ്. അഹങ്കാരത്തിന്റെ ലഞ്ഛനയില്ല. പരിഹാസവും മുനവെച്ച വാക്കുകളുമില്ല. മൊത്തത്തില്‍ ആത്മീയ പരിവേഷമുള്ള ഒരു സംഭാഷണ ശൈലി. സുഹൃത്തിന്റെ സംശയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഔസേപ്പച്ചന് ചിരിച്ചു. 'അദ്ഭുതമില്ല. പലരും ചോദിച്ചുകേട്ടിട്ടുള്ള കാര്യം തന്നെ. അച്ചനാകേണ്ടതായിരുന്നു. അല്ലെങ്കില്‍ ചുരുങ്ങിയത് ഒരു സര്‍ക്കാര്‍ ഗുമസ്തനെങ്കിലും.....
from Mathrubhumi Movies http://ift.tt/1KfpYDf
via
IFTTT
No comments:
Post a Comment