Saturday, September 12, 2015

സറീന വഹാബിന്റെ മകന്‍ ഹീറോ

സൂരജ് പഞ്ചോളിയെ അറിയില്ലേ? ബോളിവുഡ് താരങ്ങളായ ആദിത്യ പഞ്ചോളിയുടേയും സറീനാ വാഹബിന്റെയും മകന്‍. മകന്റെ ആദ്യ ചിത്രമായ 'ഹീറോ' പുറത്തിറങ്ങിയതിന്റെ ത്രില്ലിലാണ് ഈ പഴയ താരദമ്പതികള്‍. നിഖില്‍ അദ്വാനിയാണ് ചിത്രത്തിന്റെ സംവിധായകന്‍. സൂരജിന്റെ നായികയായത് ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകള്‍ അതിയ ഷെട്ടിയും. രണ്ടു പേരുടേയും ആദ്യ ചിത്രം എന്ന നിലയില്‍ തന്നെ 'ഹീറോ' വലിയ ജന ശ്രദ്ധ നേടിക്കഴിഞ്ഞു. സൂരജിനേയും അതിയയേയും ബോളിവുഡിലെ വലിയ താരങ്ങളാക്കുക എന്ന ഉദ്ദേശ്യത്തില്‍ തന്നെയാണ് രണ്ടു കുടുംബങ്ങളും. വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്‍ ഹിറ്റായിരുന്ന 'ഹീറോ' തന്നെ വീണ്ടും തിരഞ്ഞെടുക്കാന്‍ കാരണവും ഇതുതന്നെ. നടി ജിയാ ഖാന്റെ ആത്മഹത്യയിലൂടെയാണ് സൂരജ് പഞ്ചോളി വാര്‍ത്തകളില്‍ ആദ്യം നിറഞ്ഞത്. കാമുകിയായ ജിയയുടെ ആത്മഹത്യയുടെ പിന്നില്‍ സൂരജ് ആണെന്നായിരുന്നു ആരോപണം. പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് 23 ദിവസം സൂരജിന് ജയിലിലും കിടക്കേണ്ടി വന്നു. അന്നനുഭവിച്ച വേദനകള്‍ തെല്ലൊന്നുമല്ല. മകന്റെ ഭാവി തന്നെ ഇല്ലാതാകുമോ എന്നു കരുതിയ....

from Mathrubhumi Movies http://ift.tt/1UNsCWM
via IFTTT

No comments:

Post a Comment