Saturday, September 12, 2015

അനുരാഗമഞ്ജരി

മഞ്ജരി ഒരു രാഗം മൂളി. നാവിന്‍ തുമ്പിലെത്തിയ ആദ്യവാക്ക് അനുരാഗമെന്ന്. ഈണം മൂളി അതൊരു പാട്ടായി. പിന്നെ കാഴ്ചയായി. അനുരാഗമെന്ന മ്യൂസിക് വീഡിയോയായി. മലയാളത്തിലെ തന്റെ ആദ്യ സിംഗിള്‍ വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് ഗായിക മഞ്ജരി. മഞ്ജരി ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ച ഗാനമാണിത്. 'ഐ ഐയ്യാ എന്ന മ്യൂസിക് വീഡിയോ ഹിന്ദിയില്‍ ചെയ്തതു പോലെ മലയാളത്തില്‍ ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് അനുരാഗം എന്ന പ്രോജക്ട് ഉണ്ടായത്. സിംഗിളില്‍ ഒരു പാട്ടാണുണ്ടാവുക. ആഗ്രഹം കൊണ്ട് ഒരു ട്യൂണ്‍ ചെയ്തതാണ്. പിന്നെ എന്തുകൊണ്ട് ലിറിക്‌സ് എഴുതിക്കൂടാ എന്നു തോന്നി. ട്യൂണ്‍ ചെയ്ത സമയത്ത് ആദ്യം വന്ന രണ്ടു വാക്കുകള്‍ രാഗം, അനുരാഗം എന്നായിരുന്നു. പിന്നീട് ഈ കോണ്‍ടെക്‌സ്റ്റില്‍ തന്നെ ചെയ്താലോ എന്നായി. പ്രായഭേദമില്ലാത്ത ഈ വാക്ക് തന്നെ മതി. കൈതപ്രം സാര്‍ വരികളെഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കോഴിക്കോട്ടെ വീട്ടില്‍ അസുഖമൊക്കെ ഭേദപ്പെട്ടുവരുന്ന കാലത്താണ് അദ്ദേഹത്തെ വിളിക്കുന്നത്. സന്തോഷത്തോടെ അദ്ദേഹം സമ്മതിച്ചു. ഫോണില്‍....

from Mathrubhumi Movies http://ift.tt/1UNsCWU
via IFTTT

No comments:

Post a Comment