Saturday, August 26, 2017

ഗായകര്‍ക്ക് വണ്ണം കൂടി; ഒാര്‍ക്കസ്ട്ര അടച്ചുപൂട്ടി

ഗായകർക്ക് പാട്ടു പിഴച്ചതിന്റെ പേരിൽ ഓർക്കസ്ട്രകൾ നിന്നു പോയിട്ടുണ്ട്. ഗായകർ വിട്ടുപോയതിന്റെ പേരിലും നിന്നുപോയ മ്യൂസിക് ബാൻഡുകളുണ്ട്. എന്നാൽ, യു.എസ്. ഒാർക്കസ്ട്രയായ ഷെറാടോൺ കാഡ്​വെൽ നിന്നുപോയത് ഈ കാരണങ്ങൾ കൊണ്ടൊന്നുമല്ല.ഗായകർക്ക് വണ്ണം കൂടിയതാണ് ഇവർക്ക് വിനയായത്. ഗായകർക്ക് വണ്ണം കൂടുകയും അവർക്ക് വസ്ത്രം ചേരാതാവുകയും ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം.ദേഹത്ത് ഒട്ടിക്കിടക്കുന്ന വേഷങ്ങൾ ഒഴിവാക്കി സാധാരണ വേഷം ധരിക്കണമെന്ന മാനേജ്​മെന്റിന്റെ ആവശ്യംഗായകർക്ക് സ്വീകാര്യമായിരുന്നില്ല. തങ്ങൾക്ക് യോജിക്കാത്ത വസ്ത്രങ്ങൾ ധരിക്കില്ലെന്ന് വൃക്തമാക്കി ഗായകർ മാനേജ്മെൻ്റിന് മെയിൽ അയച്ചു. ഇതോടെ ഒാർക്കസ്ട്രയുടെ നടത്തിപ്പിന് പണം നൽകില്ലെന്ന നിലപാടിലായി മാനേജ്മെൻ്റ്. എന്നിട്ടും ഗായകർ വഴങ്ങാതായതോടെ മാനേജ്​മെന്റ് ഓസ്ക്കസ്ട്രാ ഗ്രൂപ്പ് തന്നെ അടച്ചുപൂട്ടി. ഓസ്ക്കസ്ട്രയിൽ അംഗമായ സിഡ്നി ഡ്യുനിറ്റ്സ് എന്ന ഗായിക ഇതേക്കുറിച്ച്ലഭിച്ച മെയിലുകൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തതോടെയാണ് വാർത്ത പുറംലോകം അറിഞ്ഞത്.എെ സേ എ ലിറ്റിൽ പ്രെയർ ഫോർ യു, കിസ്സ് ഫ്രം എ റോസ്, എവർഗ്രീൻ എന്നീ പാട്ടുകളിലൂടെ ശ്രദ്ധേയമായഒാർക്കസ്ട്ര ഗ്രൂപ്പാണ്ഷെറാടോൺ കാഡ്വെൽ.

from movies and music rss http://ift.tt/2vqoUND
via IFTTT

No comments:

Post a Comment