Friday, September 1, 2017

പ്രൊഫസര്‍ ഡിങ്കന്‍ ഉപേക്ഷിച്ചുവോ? സംവിധായകന്‍ രാമചന്ദ്രബാബു പ്രതികരിക്കുന്നു

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടൻ ദിലീപ് ജയിലിൽ തുടരുന്നതോടെ ഒരു പിടി ചിത്രങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ജൂലായിൽ റിലീസ് ചെയ്യേണ്ടിയിരുന്നരാമലീല മുതൽ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന പ്രൊഫസർഡിങ്കൻ, കമ്മാരസംഭവം എന്നീ ചിത്രങ്ങൾ വരെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇതിൽ പ്രൊഫസർ ഡിങ്കൻ എന്ന ചിത്രം ഉപേക്ഷിച്ചുവെന്നതരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഒരാഴ്ചത്തെ ചിത്രീകരണം പൂർത്തിയാക്കിയ ഡിങ്കൻ അണിയറ പ്രവർത്തകർ വേണ്ടെന്നു വച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചരണമുണ്ട്. ഇതേക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട്പ്രതികരിക്കുകയാണ് സംവിധായകൻ രാമചന്ദ്രബാബു. പ്രൊഫസർ ഡിങ്കൻ ഉപേക്ഷിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ല.ഞങ്ങൾ ആരും അത്തരത്തിൽ ഒരു തീരുമാനവുംഎടുത്തിട്ടില്ല- രാമചന്ദ്രബാബു പറഞ്ഞു. തുടക്കം മുതലേ വാർത്തകളിലിടം നേടിയ ചിത്രമാണ് പ്രൊഫസർ ഡിങ്കൻ. ചിത്രത്തിൽ ഒരു ജാലവിദ്യക്കാരന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന ഭക്ഷണശാലയ്ക്ക് മുൻപിൽ ചിത്രത്തിനെതിരെ ഡിങ്കോയിസ്റ്റുകൾ പ്രതിഷേധം നടത്തിയത് കൗതുകമുണർത്തിയിരുന്നു. സംവിധായകൻ റാഫിയാണ് പ്രൊഫസർ ഡിങ്കന്റെ തിരക്കഥ ഒരുക്കുന്നത്. നമിതാ പ്രമോദ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ എന്നിവരാണ് സനൽ തോട്ടം നിർമിക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങൾ.

from movies and music rss http://ift.tt/2eoao2e
via IFTTT

No comments:

Post a Comment