Monday, December 4, 2017

ചോക്ലറ്റ് നായകനില്‍ നിന്ന് നിര്‍മ്മാതാവിലേക്ക്

അറുപതുകൾമുതൽ എൺപതുകളുടെ മധ്യംവരെ ബോളിവുഡ്ഡിലെ ഏറ്റവും ജനപ്രിയ നാമമായിരുന്നു ശശികപൂർ.ചോക്ലേറ്റ് നായകൻ എന്ന പരിവേഷത്തിൽ നിന്ന് മാറി സമാന്തരസിനിമകളുടെ ഭാഗമാകാനും അത്തരം ചിത്രങ്ങൾ നിർമ്മിക്കാനും ശശി കപൂർ ശ്രദ്ധിച്ചു. 2001 ൽ അദ്ദേഹത്തിന് പദ്മഭൂഷൺ ലഭിച്ച ശശികപൂറിനെ 2014 രാജ്യം ദാ സാഹിബ് ഫാൽക്കെ പുരസ്കാരം നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. അച്ഛൻ സംവിധാനം ചെയ്ത നാടകങ്ങളായിരുന്നു ശശി കപൂറിന്റെ അഭിനയകളരി. നാലാമത്തെ വയസ്സിൽ തുടങ്ങിയ അഭിനയജീവിതത്തിൽ മുഹാഫിസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശവും, 1979 ൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ജുനൂൻ എന്ന ചിത്രത്തിന്റെ നിർമ്മാതാവായും അദ്ദേഹം ദേശീയ അവാർഡ് നേടി. നടനംകൊണ്ട് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ട ആദ്യകാല അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം. നാടകരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ബോളിവുഡ്ഡിലെ പേരുകേട്ട കപൂർ കുടുംബത്തിലേക്ക് മൂന്നാം തവണയാണ് ഫാൽക്കെ പുരസ്കാരമെത്തുന്നത്. ശശിയുടെ അച്ഛൻ പൃഥ്വിരാജ് കപൂറും സഹോദരൻ രാജ് കപൂറും ഈ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. കപൂർ കുടുംബത്തിൽ 1938-ൽ പിറന്ന ശശി, നാല്പതുകളിൽ ബാലതാരമായാണ് സിനിമയിലെത്തിയത്. സംവിധായകനും നിർമാതാവുമായ അച്ഛൻ പൃഥ്വിരാജ് കപൂറിന്റെ നാടകത്തിലൂടെ നാലാംവയസ്സിൽ അഭിനയം തുടങ്ങി. ബോളിവുഡ്ഡിലെ തിളങ്ങുംതാരങ്ങളായിരുന്ന രാജ് കപൂറിന്റെയും ഷമ്മികപൂറിന്റെയും ഇളയസഹോദരനായ ശശി, ആഗ് (1948), ആവാരാ (1951) എന്നീ സിനിമകളിൽ രാജിന്റെ ചെറുപ്പമവതരിപ്പിച്ച് ശ്രദ്ധേയനായി. 61-ലാണ് നായകനായുള്ള അരങ്ങേറ്റം. നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. ഇസ്മയിൽ മർച്ചന്റിന്റെയും ജെയിംസ് ഐവറിയുടെയും നിർമാണക്കമ്പനിയായ മർച്ചന്റ് ഐവറി പ്രൊഡക്ഷൻസിന്റെ സിനിമകളിലൂടെ വിവിധ ബ്രിട്ടീഷ്, അമേരിക്കൻ ചലച്ചിത്രങ്ങളുടെ ഭാഗമായി. ദ ഹൗസ് ഹോൾഡർ (1963), ഷേക്സ്പിയർ വാല (1965), ബോംബെ ടോക്കി (1970), ഹീറ്റ് ആൻഡ് ഡസ്റ്റ് (1982), സിദ്ധാർഥ (1972), മുഹാഫിസ് (1994) തുടങ്ങിയവ ശ്രദ്ധേമായ ചിത്രങ്ങളാണ്. ഫിലിം വാലാസ് എന്ന പേരിൽ 1978-ൽ സ്വന്തം നിർമാണക്കമ്പനി തുടങ്ങി. നിരൂപക പ്രശംസ നേടിയ ജുനൂൺ (1978), കലിയുഗ് (1981), 36 ചൗരംഗീ ലെയ്ൻ (1981), വിജേത (1982), ഉത്സവ് (1984) തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. അമിതാഭ് ബച്ചനെയും ഋഷി കപൂറിനെയും നായകരാക്കി അജൂബ എന്ന ചിത്രം സംവിധാനംചെയ്തു. ഇതിന്റെ നിർമാണവും ശശിയായിരുന്നു. Read...നടൻ ശശികപൂർ അന്തരിച്ചു......

from movies and music rss http://ift.tt/2BzuC2x
via IFTTT

No comments:

Post a Comment