Monday, December 4, 2017

ബാലതാരമായി അരങ്ങേറ്റം, പിന്നെ നിഷ്‌കളങ്കതയുടെ പരിവേഷമുള്ള നായകന്‍

നിഷ്കളങ്കതയുടെ പരിവേഷമുള്ള സൗന്ദര്യസങ്കൽപത്തിന്റെ പൂർണതയായിരുന്നു ശശി കപൂർ. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയനായകന്മാരിലൊരാൾ. ചിരിയിലെ വശ്യത, സംഭാഷണരീതിയിലെ വ്യത്യസ്തത, ആരെയും ഹരം കൊള്ളിക്കുന്ന ശരീരഭാഷ- ആരാധകമനസ്സുകളിൽ ശശി കപൂറിന് വിശേഷണങ്ങൾ ഇനിയുമേറെ.നായകനായി ആയിരുന്നില്ല ശശി കപൂറിന്റെ സിനിമാ പ്രവേശം.അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങൾ ഇവയാണ്. നാലാം വയസ്സിൽ ബാലതാരമായി ആയിരുന്നു ആ കടന്നുവരവ്. 1942ലായിരുന്നു അത്. 1948ൽ ആഗ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച ധർമ്മപുത്ര 1961ൽ നായകനായി അരങ്ങേറ്റം. യാഷ് ചോപ്രയുടെ ധർമ്മപുത്ര ആയിരുന്നു ചിത്രം. 1960 മുതൽ 1980 വരെയുള്ള കാലത്ത് ബോളിവുഡിന്റെ പ്രിയപ്പെട്ട നായകനായി. ഇക്കാലത്ത് അഭിനയിച്ച്ത് നൂറിലധികം ചിത്രങ്ങളിൽ. കഭി കഭി 1979ൽ ജുനൂൻ എന്ന ചിത്രത്തിലൂടെ മികച്ച നിർമ്മാതാവിനുള്ള പുരസ്കാരം ലഭിച്ചു. 1980ൽ സ്വന്തമായി ഫിലിം വാലാസ് എന്ന ചലച്ചിത്രനിർമ്മാണക്കമ്പനി ആരംഭിച്ചു. ജിന്ന 1998ൽ പുറത്തിറങ്ങിയ ജിന്ന എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 2011ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു 2014ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു.

from movies and music rss http://ift.tt/2BuWV2b
via IFTTT

No comments:

Post a Comment