ശശികപൂർ എന്ന ബോളിവുഡിന്റെ പ്രേമനായകന് സിനിമയെന്നാൽ ഒരു ജീവിത യാത്ര കൂടിയായിരുന്നു. നാലാം വയസ്സിൽ തുടങ്ങി മൂന്ന് പതിറ്റാണ്ട് നീണ്ടു നിന്ന അഭിനയ ജീവിതത്തിന് വിടനൽകി ശശികപൂർ നിത്യതയിലേക്ക് മടങ്ങുമ്പോൾ സിനിമയുടെ ഓരോ മേഖലയിലും തന്റേതായ കൈയൊപ്പുകൾ ചാർത്തിയ ഒരു അഭിനയെ പ്രതിഭയെ തന്നെയാണ് സിനിമാ ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. നാലാം വയസ്സിൽ അച്ഛനൊപ്പം തുടങ്ങിയതാണ് ശശികപൂർ തന്റെ അഭിനയ ജീവിതം, 19 ചിത്രങ്ങളിൽ ബലാതാരം,നായകൻ, സംവിധാനം, സഹ സംവിധാനം, നിർമാണം. അങ്ങനെ സിനിമയെന്ന കലയെ ആവോളം രുചിച്ച പ്രതിഭ. 1950-കളിൽ തുടങ്ങി 80-കളുടെ തുടക്കം വരെ ബോളിവുഡിൽ വിവിധ രംഗങ്ങളിൽ മിന്നിയ ശശികപൂർ ഇന്ന് ഓർമയിലേക്ക് മറിഞ്ഞിരിക്കുകയാണ്. വെള്ളിവെളിച്ചത്തിൽ തലമുറകളെ ത്രസിപ്പിച്ച ശശികപൂർ 1980-കളുടെ ഒടുക്കം വരെ സിനിമാ രംഗത്ത് ഏറെക്കുറെ സജീവമായിരുന്നു. അമി താഭ് ധർമേന്ദ്ര, ജിതേന്ദ്ര, വിനോദ്ബന്ന തുടങ്ങി സമകാലികർക്കൊപ്പം തന്നെ ബോളിവുഡിൽ മുദ്രണം ചെയ്ത നാമധേയമായിരുന്നു അദ്ദേഹത്തിന്റേത്. ഒതുക്കമില്ലാതെ കിടക്കുന്ന ഹിപ്പി തലമുടിയും കുസൃതിനിറഞ്ഞ കണ്ണുകളും പ്രസന്നമായ മുഖഭാവങ്ങളുമായി ശശികപൂർ ഇവിടെ നിറഞ്ഞുനിന്നു. 1986-ൽ ന്യൂഡൽഹി ടൈംസിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ശശികപൂർ 98-ൽ മുഹാതിസ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രത്യേക ജൂറി പരാമർശവും നേടി. ഉത്സവ്, ജുനൂൺ, കലിയുഗ്. 86 ചൗരംഗിലൈൻ അജൂബ് തുടങ്ങിയ സിനിമകളി ലൂടെയാണ് അദ്ദേഹം നിർമാതാവായത്. ജൂനുണിലൂടെ മികച്ച സിനിമയുടെ നിർമാതാവിനുള്ള ദേശീയ പുരസ്കാരവും അദ്ദേഹം 1979-ൽ സ്വന്തമാ ക്കി. 2011-ൽ ലൈഫ്ടൈം പുരസ്കാരവും നേടിയിട്ടുണ്ട്. ഫിലിം ഫെയർ പുരസ്കാരങ്ങൾ ഉൾപ്പടെ മറ്റ് 15-ഓളം പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. അജൂബ, ഒരു റഷ്യൻ ചിത്രം എന്നിവയിലൂടെ അദ്ദേഹം സംവിധായകനുമായി. കപൂർ കുടുംബത്തിലെ പ്രതിഭാസമ്പന്നൻ അവർ മൂന്ന് സഹോദരങ്ങളായിരുന്നു. രാജ്കപൂറും ഷമ്മികപൂറും ശശികപൂറും. അച്ഛൻ പൃഥ്വിരാജ്കപൂറിന്റെ നാടക-സിനിമ കളരിയിൽത്തന്നെയാണ് ഇരുവരും ആദ്യപാഠങ്ങൾ പഠിച്ചതെങ്കിലും ശൈലികൾ വ്യത്യസ്തമായിരുന്നു. അവ പരസ്പര പൂരകങ്ങളായിരുന്നില്ല. ഷോമാൻ ഇമേജായിരുന്നു രാജ്കപൂറിന്. ഒപ്പം ഗ്രഹാതുരത്വം നിറഞ്ഞ ശോകനായകനും പ്രണയ ചക്രവർത്തിയുമൊക്കെയായി രാജ് നിറഞ്ഞാടി. അസാമാന്യമായ വഴക്കത്തോടെ, കൈയടക്കത്തോടെ നിർമിച്ച റൊമാന്റിക് ചിത്രങ്ങളിൽ രാജ്കപൂർ നിറഞ്ഞുനിന്നു. വേറിട്ട പാതയായിരന്നു പക്ഷേ, ഷമ്മിയുടേത്. യുവത്വത്തിന്റെ പ്രസരിപ്പിൽ ചടുലമായിരുന്നു ആ ചലനങ്ങൾ. ശരീരത്തിൽ എല്ലുകളേ ഇല്ലെന്ന് തോന്നിപ്പിക്കുന്ന ശരീരചലനങ്ങളായിരുന്നു ഷമ്മിയുടെ മുഖമുദ്ര. ഗാന രംഗങ്ങളിൽ പാട്ടിനൊപ്പിച്ച് വലിഞ്ഞുമുറുകിയും തലയും ശരീരഭാഗങ്ങളും മറ്റും ചലിപ്പിച്ചും പ്രേക്ഷകരെ അത്ഭുത പ്പെടുത്തുകയായിരുന്നു ഷമ്മി. പിൽക്കാലത്ത് പ്രായംചെന്ന വേഷങ്ങൾ അഭിനയിക്കുമ്പോഴും ഈ ചടുലത ഷമ്മി ഏറെ പ്രകടമാക്കിയിരുന്നു. ഈ രണ്ട് അഭിനയ സ്കൂളുകളിലും പെടാതെ തനതായ അഭിനയശൈലി രൂപപ്പെടുത്തിയെടുത്ത നടനായിരുന്നു ശശികപൂർ. നർമത്തിന് നർമം, ഗൗരവത്തിന് ഗൗരവം-ഇതായിരുന്നു ശശികപൂറിന്റെ നയം. 1940കളിൽ ബാലനടനായിട്ടായിരുന്നു ശശിയുടെ തുടക്കം. മീന (1944) തദ്സീർ, ബച്ചപൻ (1945) എന്നീ ചിത്രങ്ങളിൽ ശശിരാജ് എന്ന പേരിലാണ് അദ്ദേഹം ബാലനടനായിവന്നത്. ആഗ് (1948) ആവാര (1951) എന്നിവയിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഈ രണ്ടുചിത്രങ്ങളിലും രാജ്കപൂറിന്റെ കുട്ടിക്കാലം അവതരിപ്പിക്കാനായി എന്നതാണ് സവിശേഷത. 1944-54 കാലത്താണ് അദ്ദേഹം ബാലതാരമായി തിളങ്ങിയത്. പോസ്റ്റ്ബോക്സ് 999 എന്ന ചിത്രത്തിലൂടെ അസി. ഡയറക്ടറായും ശശികപൂർ തുടക്കമിട്ടു. സുനിൽദത്തിന്റെ അരങ്ങേറ്റചിത്രം കൂടിയായിരുന്നു ഇത്. തുടർന്ന്59-ൽ രവീന്ദ്രഡേവ് എന്ന സംവിധായകന്റെ കീഴിൽ ഗസ്റ്റ്ഹൗസ് എന്ന ചിത്രത്തിൽ വീണ്ടും സഹസംവിധായകനായി പ്രവർത്തിച്ചു. തുടർന്ന് ദുൽ ഹാ ദുൽഹൻ, ശ്രീമാൻ സത്യവാദി തുടങ്ങി സഹോദരൻ രാജ്കപൂർ നായകനായ ചിത്രങ്ങളിലും സഹസംവിധായകനായി. തുടർന്നാണ് അഭിനയരംഗത്ത് സജീവമാകുന്നത്. തുടക്കം പിഴച്ചു; പിന്നെ കസറി ഇരമ്പിയാർത്തുവന്ന ചലച്ചിത്ര അരങ്ങേറ്റമായിരുന്നില്ല ശശികപൂറിന്റേത്. ധർമപുത്ര തുടർന്നുവന്ന പ്രേംപത്ര,ചാർദിവാരി എന്നിവയൊന്നും വിജയചിത്രമായിരുന്നില്ല. ശശികപൂർ പക്ഷേ, ഹതാശനായില്ല. അദ്ദേഹം കടൽ കടന്നു. 1968-ൽ ഇംഗ്ലീഷ് ചിത്രങ്ങളിൽ വേഷമിട്ടു. ഹൗ സ് ഹോൾഡർ, ഷേക്സ്പിയർ വാല തുടങ്ങിയ ചിത്രങ്ങളൊക്കെ ഹിറ്റായി. ബോളിവുഡിൽനിന്ന് അന്താരാഷ്ട്ര നായകനാകുന്ന ആദ്യകാല നടനെന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കി. ഇവിടെനിന്നാണ് ശശികപൂറിന്റെ അഭിനയജീവിതത്തിന്റെ രണ്ടാംഘട്ടം തുടങ്ങുന്നത്. വീണ്ടും ബോളിവുഡിൽ സജീവമാകാൻ തീരുമാനിച്ച അദ്ദേഹം വിജയചിത്രങ്ങളിലെ നായകനാകുന്നതാണ് പിന്നെ കണ്ടത്. അന്നത്തെ സൂപ്പർ നായിക നടി നന്ദയുടെ പിന്തുണാമനോഭാവം എടുത്തുപറയേണ്ട ഒന്നാണ്. ശശികപൂറിനൊപ്പം അവർ വേഷമിട്ട ചാർദിവാരിയും മെഹന്തി ലഗി മേരെ ഹാത്ത് (1962) എന്ന ചിത്രവും വിജയചിത്രങ്ങളായിരുന്നില്ല. എന്നിട്ടും ശശികപൂറിന്റെ കഴിവ് കണ്ടറിഞ്ഞ നന്ദ അദ്ദേഹത്തിന്റെയൊപ്പം എട്ടു ചിത്രങ്ങൾ ചെയ്യാൻ തയ്യാറായി. അതോടെ ബോളിവുഡിൽ ശശികപൂർ-നന്ദ എന്ന ഹിറ്റ് ജോഡി പിറക്കുകയായിരുന്നു. 1960-കളിൽ നന്ദയുമൊത്ത് അദ്ദേഹം അഭിനയിച്ച റൊമാന്റിക് ചിത്രങ്ങളായിരുന്നു മൊഹബത്ത് ഇസ്കോ ക ഹ്തേ ഹൈൻ (1965),ജബ് ജബ് ഫുൽകിലെ(1965),നീന്ദ് ഹമാരി ഖ്വാബ് തുമാരെ (1966),രാജാ സാബ് (1969),റുഥാ കാ നാരോ(1970) എന്നിവ. എല്ലാം ബോക്സ ഓഫീസ് ഹിറ്റുകൾ. അതോടെ ബോളിവുഡിൽ ശശി കപൂർ-നന്ദ രസതന്ത്രവും രൂപപ്പെട്ടു. 1990-ൽ ഒരഭിമുഖ ത്തിൽ തന്റെ അഭിനയജീവിതത്തിന് പുതുജീവൻ തന്ന നന്ദയാണ് തനിക്കേറെയിഷ്ടപ്പെട്ട നായികനടിയെന്ന് ശശികപൂർ പ്രസ്താവിച്ചു. തൊട്ടുപുറകെ ശശികപൂറാണ് തന്റെ പ്രിയ നായകനെന്ന് നന്ദയും പ്രസ്താവിച്ചു. അന്ന് സിനിമാരംഗത്ത് ഏറെ ചർച്ചയായിരുന്നു ഇതെല്ലാം. നന്ദയ്ക്കുശേഷം അദ്ദേഹത്തിനൊപ്പം ഹിറ്റ്നായികയായ ക്രെഡിറ്റ് രാഖിക്കാണ്. ഇരുവരും ആദ്യം വേഷമിട്ട ഷർമിളി സൂപ്പർ ഹിറ്റായത്തോടെ ഇവരുടേതായി ഒട്ടേറെ ഹിറ്റുകൾ പുറത്തുവന്നു. കബി കബി, ബസേര, സമീൻ ആസ്മാൻ, പിഗൽത്ത ആസ്മാൻ, തൃഷ്ണ എന്നിവ അവയിൽ മുഖ്യമായവയാണ്. ഷർമിള ടാഗോറിനൊപ്പം വേഷമിട്ട പാപ് ഔർ പുണ്യ, സ്വാതി, സീനത്ത് അമനൊപ്പം വേഷമിട്ട സത്യം ശിവം സുന്ദരം, റോട്ടി കപ്ഡ ഔർ മക്കാൻ, ഹീരാലാൽ പന്നാലാൽ, ഭവാനി ജ ങ്ഷൻ എന്നിവ സൂപ്പർഹിറ്റുകളായിരുന്നു. രേഖ, ഹേമ മാലിനി, നീതുസിങ്, പർവീൺ ബാബി എന്നിവർക്കൊപ്പവും ശശി വിജയകഥകളെഴുതി. 1970-കളുടെ ഒടുക്ക ത്തിൽ നാൽപതു പിന്നിട്ട അവസ്ഥയിലും സുന്ദരനായ നായകൻ എന്ന ഇമേജിൽ വിലസിയ ശശികപൂർ ഏറെ പ്രായം കുറഞ്ഞ നായികമാർക്കൊപ്പവും ആടിപ്പാടി ഹിറ്റുക ഥകളെഴുതി. മൾട്ടിസ്കാർ തരംഗവും ശശികപൂറും 1976-85 കാലത്താണ് ബോളിവുഡിൽ മൾട്ടിസ്റ്റാർ ചിത്രങ്ങളുടെ തരംഗം ശക്തമാകുന്നത്. തുടർന്ന് ശശികപൂർ, അമിതാബ്. ശത്രുഘുൻ സിൻഹ, ജിതേന്ദ്ര, പ്രാൺ, ഋഷികപൂർ, വിനോദ്ബെന്ന എന്നിവർക്കൊപ്പം ഒട്ടേറെ ഹിറ്റുകളിൽ നായകനായി. അമിതാബ്, പ്രാൺ എന്നി വർക്കൊപ്പം തോളോടുത്തോൾ ചേർന്നുനിൽകുന്ന വേഷങ്ങളാണ് ശശികപൂർ ചെയ്തത്. ഷാൻ, കാലാപത്ഥർ, നമക്ക് ഹലാൽ, സുഹാഗ്, തൃശ്ശൂൽ, ദോ ഔർ ദോ പാഞ്ച്, ദീവാർ തുടങ്ങി ഒട്ടേറെ ഹിറ്റുകളിൽ ശശി അമിതാഭിനൊപ്പം നിറഞ്ഞാടി. പ്രാണിനൊപ്പം അദ്ദേഹം വേഷമിട്ട ഒമ്പത് ചിത്രങ്ങളിൽ ഏഴും ബോക്സ്ഓഫീസ് ഹിറ്റുകളായിരുന്നു. മർച്ചന്റ് ഐവറി പ്രൊഡക്ഷൻസിന്റെ ചില ചിത്ര ങ്ങളിൽ വേഷമിട്ട ഇംഗ്ലീഷ് നടി ജെന്നിഫർ കെൻഡലിനെയാണ് ശശികപൂർ വിവാഹം ചെയ്തത്. 1956-ൽ നാടക പ്രവർത്തനവുമായി കൊൽക്കത്തയിൽ എത്തിയ വേളയിലാണ് അച്ഛന്റെ ട്രൂപ്പായ ഷേക്സ്പിയറിന തിയേറ്ററിന്റെ നാടകപ്രവർത്തനവുമായി ബന്ധപ്പെട്ട് ജെന്നിഫറും അവിടെയെത്തിയത്. തുടർന്ന് പ്രേമബദ്ധരായ ഇരുവരും വിവാഹിതരാകുകയായിരുന്നു. ഇവർക്ക് മൂന്നു മക്കളുണ്ട്. കരൺകപുർ, കുനാൽ കപൂർ, സഞ്ജന. കരൺപുറും, കുനാലും അഭിനയരംഗത്ത് എത്തിയെങ്കിലും ശ്ര ദ്ധിക്കപ്പെട്ടില്ല. ഭാര്യ കെൻഡൽ 1984-ൽ മരിച്ചതോടെ ശശികപൂർ കുറേശ്ശേയായി അഭിനയരംഗത്തുനിന്ന് വിട വാങ്ങുകയായിരുന്നു. നടൻ ശശികപൂർ അന്തരിച്ചു
from movies and music rss http://ift.tt/2BxLNSd
via
IFTTT
No comments:
Post a Comment