Monday, December 4, 2017

നടന്‍ ശശികപൂര്‍ അന്തരിച്ചു

മുംബൈ:വിഖ്യാത ബോളിവുഡ് നടനും നിർമ്മാതാവുമായ ശശി കപൂർ (79) അന്തരിച്ചു. മുംബൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം.2014ൽ ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.2011 ൽ പദ്മവിഭൂഷണുംഅദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ബാലതാരമായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ശശികപൂർ 60 കളോടെ മുൻനിര താരമായി വളർന്നു. മൂന്നു ദശാബ്ദത്തോളം ബോളിവുഡിലെ നായകനിരയിലെ പ്രധാനപേരുകളിൽ ഒരാളായി തിളങ്ങി. ദാദ സാഹിബ് ഫാൽകെ പുരസ്കാരം ശശി കപൂറിന് സമ്മാനിച്ചപ്പോൾ. ഫോട്ടോ - യു.എൻ.ഐ കഭി കഭി, ഷാൻ, ത്രീശൂൽ, ജുനൂൻ, കാൽയുഗ്, ദീവാർ, നമക് ഹലാൽ തുടങ്ങി 160 ചിത്രങ്ങളിൽ അഭിനയിച്ച ശശികപൂറിന് ന്യൂഡൽഹി ടൈംസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ചു. 12 ഇംഗ്ലീഷ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2001 ൽ അദ്ദേഹത്തിന് പദ്മഭൂഷൺ ലഭിച്ചിട്ടുണ്ട്. ജുനൂൻ, കാൽയുഗ്, വിജേത തുടങ്ങി ആറ് ചിത്രങ്ങൾ നിർമ്മിച്ച ശശികപൂർ അജൂബ എന്നൊരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.പ്രശസ്ത നടൻ പൃഥ്വിരാജ് കപൂറിന്റെ മകനായ ശശി കപൂർ പൃഥ്വിരാജ് തിയേറ്ററിനെ പുനരുദ്ധരിച്ച് ബോളിവുഡിന് നൽകി. രാജ് കപൂർ, ഷമ്മി കപൂർ, ശശി കപൂർ താരത്രയങ്ങളിൽ ഇളയയാളാണ് ബോളിവുഡിന്റെ ഈ പഴയപ്രണയനായകൻ. പൃഥ്വിരാജ് കപൂറിന്റെ ഇളയ മകനായി 1938 ൽ കൊൽക്കത്തയിലാണ് ശശി കപൂറിന്റെ ജനനം. രാജ് കപൂർ, ഷമ്മി കപൂർ എന്നിവരുടെ ഇളയ സഹോദരനാണ് അദ്ദേഹം. 175 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം രണ്ട് ദശാബ്ദത്തോളമായി മുഖ്യധാരയിൽനിന്ന് അകന്ന് കഴിയുകയായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. ബൈപ്പാസ് സർജറി അടക്കമുള്ളവയ്ക്ക് അദ്ദേഹം വിധേയനായിരുന്നു. Read:ചോക്ലറ്റ് നായകനിൽ നിന്ന് നിർമ്മാതാവിലേക്ക്...... അരങ്ങേറ്റം ബാലതാരമായി; പിന്നെ നിഷ്കളങ്കതയുടെ പരിവേഷമുള്ള നായകൻ Your browser doesnt support video. Please download the file: video/mp4

from movies and music rss http://ift.tt/2Bxvhl6
via IFTTT

No comments:

Post a Comment