ആരാണ് നല്ലത്, ആരാണ് കെട്ടത് എന്നത് വലിയൊരു ചോദ്യമാണ്. ഈ ചോദ്യമാണ് വിക്രംവേദയിൽ ഒരു കഥൈ സൊല്ലട്ടുമാ എന്നു പറഞ്ഞ് വിജയ് സേതുപതി മാധവനോട് ചോദിച്ചുകൊണ്ടിരുന്നത്. ഇതുപോലുള്ള മറ്റൊരു ചോദ്യവുമായി വിജയ് സേതുപതി വീണ്ടും വരികയാണ്. നല്ല നാൾ പാത്തു സൊൽറേൻ എന്ന ചിത്രത്തിൽ കൂടുതൽ സങ്കീർണവും ഒരു പക്ഷേ, വലിയ വിവാദങ്ങൾക്കും രാഷ്ട്രീയ കോലാഹലങ്ങൾക്കും വഴിവച്ചേക്കാവുന്നതുമായ കടുപ്പമേറിയ ചോദ്യമാണ് വിജയ് സേതുപതി ചോദിക്കുന്നത്. ആരാണ് നല്ലത്. രാമനോ രാവണനോ. ഈ ചോദ്യമാണ് ചിത്രത്തിന്റെ ടീസറിന്റെ ഹൈലൈറ്റ്. രാവണൻ സീതയെ തട്ടിക്കൊണ്ടുപോയി. എന്നാൽ, ഒന്ന് തൊടുക പോലും ചെയ്തില്ല. സുരക്ഷിതയായി പാർപ്പിച്ചു-എന്നിട്ടും നമ്മൾ രാക്ഷസനെന്നാണ് വിളിക്കുന്നത്. സീതയെ രക്ഷിച്ച രാമൻ സംശയത്തിന്റെ പേരിൽ അവരെ അഗ്നിപരീക്ഷയ്ക്ക് വിധേയയാക്കി. എന്നാൽ, നമ്മൾ രാമനെ ദൈവമെന്നാണ് വിളിക്കുന്നത്. അതുകൊണ്ട് ആരാണ് ചീത്ത ആൾ. രാമനോ രാവണനോ-ഇതാണ് വിജയ് സേതുപതിയുടെ കഥാപാത്രം ടീസറിൽ ചോദിക്കുന്നത്. രാമനാണ് നല്ലവനെന്ന് ഒരു വിഭാഗം പറയുമ്പോൾ മറ്റു ചിലർ രാവണനുവേണ്ടിയും ശബ്ദമുയർത്തുന്നുണ്ട് ടീസറിൽ. ഇതിനെ ചൊല്ലി വലിയ വാഗ്വാദം തന്നെയുണ്ട് ഇവർ തമ്മിൽ. കൊമ്പുള്ള കിരീടം ധരിച്ച രാവണന്റേത് ഉൾപ്പടെ പല വേഷങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട് വിജയ് സേതുപതി ഈ ടീസറിൽ. ചിത്രത്തിന്റെ പ്രേമയം സംബന്ധിച്ച വിവരമൊന്നുമില്ലെങ്കിലും യൂട്യൂബിൽ പോസ്റ്റ് ചെയ്ത് വീഡയോയ്ക്ക് താഴെ രാഷ്ട്രീയ വാഗ്വാദങ്ങളും ആരംഭിച്ചിട്ടുണ്ട്. രാവണനെ മഹത്വവത്കരിച്ച് രാമനെ ഇകഴ്ത്താനാണ് ശ്രമമെന്ന് ചിലർ കമന്റിട്ടുകഴിഞ്ഞു. ചിത്രം വിവാദമാക്കി ബി.ജെ.പി. അതിന്റെ പ്രചരണം ഏറ്റെടുക്കുമെന്ന് ഉറപ്പാണെന്ന് ചില പരിഹസിക്കുന്നുണ്ട്. ചിത്രം ഹിറ്റാക്കാനുള്ള വില കുറഞ്ഞ തന്ത്രമാണ് അണിയറക്കാർ പയറ്റുന്നതെന്ന വിമർശനവുമുണ്ട്. ഗൗതം കാർത്തിക്, നിരാഹാരിക കൊണിഡെല എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് അറുമുഖ കുമാറാണ്. ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. Content Highlights:Vijay Sethupathi Oru Nalla Naal Paathu Solren Vikram Vedha Tamil Movie Kollywood, Rama orRavana Ramayana, Good And Bad, Ramayanam
from movies and music rss http://ift.tt/2jHG84r
via 
IFTTT
 
No comments:
Post a Comment