Sunday, December 3, 2017

ബോളിവുഡിൽ ഒരാളുടെ നായികയാവാനേ ലോകസുന്ദരി മാനുഷിക്ക് താത്പര്യമുള്ളൂ

വിശ്വസുന്ദരിയും ലോകസുന്ദരിയുമൊക്കെയായാൽ സ്വാഭാവികമായും അടുത്ത ലക്ഷ്യം ബോളിവുഡാണ്. നേരെ ബോളിവുഡിൽ ക്രാഷ് ലാൻഡ് ചെയ്ത ചരിത്രമാണ് ഭൂരിഭാഗം സുന്ദരിമാർക്കുമുള്ളത്. ബോളിവുഡിലേയ്ക്ക് ഇതിലും മികച്ചൊരു ലോഞ്ചിങ് പാഡ് വേറെ കിട്ടാനില്ല പെൺകുട്ടികൾക്ക്. എന്നാൽ, ലോകസുന്ദരി മാനുഷി ഛില്ലർക്ക് അങ്ങനെയൊരു തിടുക്കവുമില്ല. ബോളിവുഡ് അരങ്ങേറ്റത്തിന്റെ കാര്യത്തിൽ അഭിനയം വേണ്ട, മെഡിസിൻ പഠനം മതിയെന്ന് പ്രഖ്യാപിച്ച, ലോകസുന്ദരിപ്പട്ടം ചൂടിയ ആദ്യ ഇന്ത്യക്കാരിയായ റീത ഫാരിയയാണ് മാനുഷിയുടെ മാതൃക. പഠനം ഉപേക്ഷിച്ച് ബോളിവുഡിലേയ്ക്ക് വരാൻ തത്കാലം ഉദ്ദേശമില്ലെന്ന് അർഥശങ്കയ്ക്കിടയില്ലാതെ പറയുകയാണ് ഡെക്കാൻ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിൽ ഛില്ലർ. ഡോക്ടർ ബിരുദം സ്വന്തമാക്കുകയാണ് ആദ്യ ലക്ഷ്യം. നല്ലൊരു ഡോക്ടറാവണമെങ്കിൽ നല്ലൊരു അഭിനേതാവ് കൂടിയാവണമെന്ന അച്ഛന്റെ വാക്കുകളാണ് എപ്പോഴും ഓർക്കാറുള്ളത്. ഏത് വിഷമസന്ധിയിലും ഒരു കുഴപ്പവുമില്ലെന്ന് രോഗികളെ തോന്നിപ്പിക്കണമെങ്കിൽ ഒരുതരം അഭിനയം തന്നെ വേണ്ടിവരും. അതുകൊണ്ട് ഞാൻ അത് രണ്ടും ഒന്നിച്ച്കൊണ്ടുപോകും എന്നാണ് തോന്നുന്നത്. എന്തായാലും ഇപ്പോൾ മനസ്സിൽ ബോളിവുഡില്ല. അടുത്തൊന്നും സിനിമാരംഗത്ത് പ്രവേശിക്കാൻ ഞാൻ ഉദ്ദേശിക്കുന്നുമില്ല. ഇപ്പോൾ ആർത്തവശുചിത്വം സംബന്ധിച്ച കാമ്പയിനിന്റെ ഭാഗമായി ഞാൻ യാത്രയിലായിരിക്കും-മാനുഷി ഛില്ലർ പറഞ്ഞു. ആമിർ ഖാനൊപ്പം ജോലി ചെയ്യുക എന്നത് ഒരു സ്വപ്നമായിരുന്നു. എന്നെങ്കിലും സിനിമാരംഗത്ത് എത്തിയാൽ ആമിറിനൊപ്പമാവണമെന്നാണ് ആഗ്രഹം. അദ്ദേഹത്തിന്റെ സിനിമകൾ വെറും വിനോദോപാധികളല്ല, സാമൂഹികപ്രസക്തിയുള്ളവയുമാണ് എന്നതു തന്നെ കാരണം. അതുകൊണ്ട് ഈ സിനിമകളിലെ അഭിനം എനിക്ക് ഏറെ സംതൃപ്തി നൽകുമെന്ന് തോന്നുന്നു. ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയ ആദ്യ ഏഷ്യക്കാരിയായ റീത ഫാരിയയെ സന്ദർശിക്കുക എന്നതാണ് മറ്റൊരു ആഗ്രഹം. ഒരുപാട് സിനിമകൾ കാണുന്ന ആളല്ല ഞാൻ. പുസ്തകവായനയോടാണ് കൂടുതൽ പ്രിയം. വെല്ലുവിളി നിറഞ്ഞ സിനിമകൾ സൃഷ്ടിക്കുന്ന ആമിറിനോടാണ് എനിക്ക് കൂടുതൽ അടുപ്പം. എന്നാൽ, ഏറ്റവും പ്രിയപ്പെട്ട നടനെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ കുഴങ്ങും. നടികളിൽ പ്രിയങ്ക ചോപ്രയാണ് ഏറ്റവും പ്രിയപ്പെട്ട ആൾ-ചോദ്യത്തിന് ഉത്തരമായി ഛില്ലർ പറഞ്ഞു. ആത്മവിശ്വാസമാണ് ഒരു സ്ത്രീയുടെ ഏറ്റവും വലിയ കരുത്തെന്ന് ദീപിക പദുക്കോണിനെതിരെയുള്ള ഭീഷണികൾ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ഛില്ലർ പറഞ്ഞു. സ്ത്രീകൾക്ക് ഒരുപാട് പരിമിതികളുണ്ട്. ഒരു സ്ത്രീസൗഹൃദ സമൂഹമല്ല ഇത്. എങ്കിലും വ്യക്തികൾ എന്ന നിലയിൽ നമ്മൾ മറ്റുള്ളവർക്ക് മാതൃകയാകേണ്ടതുണ്ട്-ഛില്ലർ പറഞ്ഞു. Content Highlights:Manushi Chhillar Miss World 2017 Aamir Khan Bollywood Reita Faria Project Shakti Menstrual Hygiene Manushi Chhillars Bollywood Entry, Miss World Winners Who Didnt Opt Acting, No To Bollywood

from movies and music rss http://ift.tt/2zKrlgs
via IFTTT

No comments:

Post a Comment